HOME
DETAILS
MAL
കാലിക്കറ്റ്
backup
May 01 2016 | 07:05 AM
യു.ജി ഹാള്‍ടിക്കറ്റ്
മെയ് മൂന്നിന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ ബി.എ, ബി.എ അഫ്സലുല്‍-ഉലമ, ബി.എസ്.സി, ബി.എം.എം.സി (സി.യു.സി.ബി.സി.എസ്.എസ്) റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷകള്‍ മാറ്റി
മെയ് ആറ്, ഒന്‍പത് തിയതികളില്‍ നടത്താനിരുന്ന ആറാം സെമസ്റ്റര്‍ ബി.ടെക്, പാര്‍ട്ട് ടൈം ബി.ടെക് (2009 സ്കീം) റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ യഥാക്രമം മെയ് 23, 25 തിയതികളിലേക്കും മെയ് ആറ്, ഒന്‍പത് തിയതികളില്‍ നടത്താനിരുന്ന ബി.ആര്‍ക് 2012 പ്രവേശനം റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, 2009-2011 പ്രവേശനം-04 സ്കീം സപ്ലിമെന്ററി പരീക്ഷകള്‍ യഥാക്രമം മെയ് 20, 23 തിയതികളിലേക്കും മാറ്റി. മറ്റ് ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ക്കോ പരീക്ഷാ സമയത്തിനോ കേന്ദ്രത്തിനോ മാറ്റമില്ല.
എസ്.ഡി.ഇ-യു.ജി നാലാം സെമസ്റ്റര്‍ പുനഃപ്രവേശനം
വിദൂരവിദ്യാഭ്യാസം ബി.എ, ബി.കോം, ബി.എസ്.സി മാത്സ്, ബി.ബി.എ (സി.സി.എസ്.എസ്) പ്രോഗ്രാമുകള്‍ക്ക് 2011, 12, 13 വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്ത എസ്.ഡി.ഇ വിദ്യാര്‍ത്ഥികള്‍ക്ക് നാലാം സെമസ്റ്ററില്‍ പുനഃപ്രവേശനത്തിന് 100 രൂപ പിഴയോടെ ഏപ്രില്‍ 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407356, 2400288.
അഫ്സലുല്‍-ഉലമ പുനര്‍മൂല്യനിര്‍ണയ ഫലം
അഫ്സലുല്‍-ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ പരീക്ഷയുടെ (ഏപ്രില്‍ 2015) പുനര്‍മൂല്യനിര്‍ണയഫലം വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാഫലം
2016 ജനുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ പൊളിറ്റിക്കല്‍ സയന്‍സ്, 2015 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ ഇക്കണോമിക്സ് പരീക്ഷാഫലങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
എം.കോം പരീക്ഷാഫലം, സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
2015 മെയില്‍ നടത്തിയ വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.കോം പരീക്ഷാഫലം വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് അഞ്ച് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഈ പരീക്ഷ എഴുതിയവര്‍ക്ക് മാത്രമായി മെയില്‍ നടക്കുന്ന സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ മെയ് ഏഴ് വരെയും 150 രൂപ പിഴയോടെ മെയ് 12 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."