HOME
DETAILS
MAL
കരസേനയില്‍ ബിരുദം, പി.ജിക്കാര്‍ക്ക് അവസരം
backup
May 01 2016 | 09:05 AM
ആര്‍മി എജ്യൂക്കേഷന്‍ കോറില്‍ എജ്യൂക്കേഷന്‍ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
ആകെയുള്ള 635 ഒഴിവുകളിലേക്ക് പുരുഷന്‍മാര്‍ക്കു മാത്രമാണ് അവസരം. അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 15 ആണ്.
ആര്‍മിയുടെ എക്‌സ്, വൈ ഗ്രൂപ്പുകളിലാണ് ഒഴിവുകളുള്ളത്. അപേക്ഷിക്കുന്നവരില്‍ 21 വയസില്‍ താഴെയുള്ള ഉദ്യോഗാര്‍ഥികള്‍ അവിവാഹിതരായിരിക്കണം.
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആകെയുള്ള 635 ഒഴിവുകളില്‍ 397 എണ്ണം സയന്‍സ് സ്ട്രീമിലും 238 എണ്ണം ആര്‍ട്‌സ് സ്ട്രീമിലുമാണ്.
അപേക്ഷിക്കാനുള്ള പ്രായപരിധി:
സാധാരണ പൗരന്‍മാര്‍ക്ക് 20നും 25നുമിടയില്‍, റിമസ്റ്റേഡ് ഉദ്യോഗാര്‍ഥികള്‍ക്ക് 20നും 28നുമിടയില്‍. (2016 ഒക്ടോബര്‍ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.)
യോഗ്യത:
സയന്‍സ് സ്ട്രീം:
മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, ബയോളജി, സുവോളജി, ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളിലൊന്നില്‍ എം.എസ്.സി, ബി.എസ്.സി, എം.സി.എ, ബി.സി.എ, ബി.ടെക്, എം.ടെക്, ബി.എസ്.സി (ഐ.ടി) എന്നിവയില്‍ ഏതെങ്കിലുമൊന്ന്.
ആര്‍ട്‌സ് സ്ട്രീം:
ഇംഗ്ലീഷ് സാഹിത്യം, ഹിന്ദി സാഹിത്യം, ഉര്‍ദു സാഹിത്യം, ഹിസ്റ്ററി, ജിയോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, സൈക്കോളജി, മാത്തമാറ്റിക്‌സ്, സോഷ്യോളജി എന്നീ വീഷയങ്ങളില്‍ ഏതിലെങ്കിലും എം.എ അല്ലെങ്കില്‍ ബി.എ.
അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദിയില്‍ പ്രവര്‍ത്തന അറിവുണ്ടായിരിക്കണം.
(ശാരീരിക യോഗ്യതയ്ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക)
വിശദവിവരങ്ങള്‍ റിക്രൂട്ടിങ് സോണ്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍നിന്നു ലഭിക്കും.
തെരഞ്ഞെടുപ്പ്:
സ്‌ക്രീനിങ്, ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ്, വൈദ്യപരിശോധന, എഴുത്തുപരീക്ഷ, ടീച്ചിങ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ ജൂലൈ 31നു നടക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: മെയ് 15
വെബ്‌സൈറ്റ്: www.joinindianarmy.nic.in
ശ്രദ്ധിക്കുക: റീമെസ്റ്റിങ് അപേക്ഷകര്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ടതില്ല. ഇവര്‍ക്കുള്ള അപേക്ഷാ ഫോമിന്റെ മാതൃകയും നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."