HOME
DETAILS
MAL
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ കമ്യൂണിക്കേഷന്‍ ഓഫിസറാകാം
backup
May 01 2016 | 09:05 AM
മഹാരത്ന പദവിയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് കമ്യൂണിക്കേഷന്‍സ് ഓഫിസര്‍ തസ്തികയിലേക്ക് യു.ജി.സി നെറ്റ് അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദധാരികള്‍ക്കാണ് അവസരം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
യോഗ്യത:
കുറഞ്ഞത് ആകെ 60 ശതമാനം മാര്‍ക്കോടെ ജേണലിസം അല്ലെങ്കില്‍ മാസ് കമ്യൂണിക്കേഷന്‍ അല്ലെങ്കില്‍ പബ്ലിക് റിലേഷനില്‍ രണ്ടു വര്‍ഷത്തെ ഫുള്‍ടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, അല്ലെങ്കില്‍ മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കില്‍ തത്തുല്യം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും 55 ശതമാനം മാര്‍ക്ക് മതി.
പ്രായപരിധി: 2016 ജൂണ്‍ 30നു 28 വയസ് (ഇളവുകള്‍ ചട്ടപ്രകാരം)
തെരഞ്ഞെടുപ്പ്:
ജൂലൈ പത്തിനു നടക്കുന്ന നെറ്റ് പരീക്ഷയാണ് നിയമന പ്രക്രിയയുടെ ആദ്യ ചുവട്. മുന്‍പു നേടിയ നെറ്റ് യോഗ്യത ഇപ്പോഴത്തെ നിയമനത്തിനു പരിഗണിക്കില്ല. യു.ജി.സി നെറ്റ് 2016 അപേക്ഷകള്‍ മെയ് 12 വരെ സ്വീകരിക്കും.
ഉദ്യോഗാര്‍ഥികള്‍ മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം പേപ്പര്‍ (സബ്ജക്ട് കോഡ് 63) യു.ജി.സി നെറ്റ് പരീക്ഷ എഴുതണം. ഇതിലെ സ്കോര്‍ അനുസരിച്ച് ഉദ്യോഗാര്‍ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. യു.ജി.സി നെറ്റ് അപേക്ഷയ്ക്കു പുറമേ, ഇന്ത്യന്‍ ഓയിലിനു വേറെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ഇതിന് അപേക്ഷശാ ഫീസ് ഇല്ല.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി: ജൂലൈ 10
വെബ്സൈറ്റ്: ംംം.ശീരഹ.രീാ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."