HOME
DETAILS

ഭക്ഷ്യസുരക്ഷയ്ക്ക് കടമ്പകളേറെ; റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

  
backup
October 01, 2016 | 2:52 AM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%ae%e0%b5%8d


കൊച്ചി: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിന് കടമ്പകള്‍ ഏറുന്നു. പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണത്തിലെ കാലതാമസം പദ്ധതി നടപ്പിലാക്കുന്നതിന് തടസമായെന്നാണ്  സര്‍ക്കാര്‍ വാദം. അതേ സമയം പദ്ധതിക്കായുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും അരോപണം ഉയരുന്നുണ്ട്.  ഇതിനെതിരേ സമര രംഗത്താണ് റേഷന്‍ വ്യാപാരികള്‍.
പ്രതിഷേധത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും അടച്ചിടും. കടുത്ത സാമ്പത്തിക ബാധ്യതയും തൊഴില്‍ നഷ്ടവും ഉണ്ടാക്കുന്ന പദ്ധതി നടപ്പിലാക്കുമ്പോള്‍ ബന്ധപ്പെട്ട മേഖലയിലുള്ളവരുമായി ചര്‍ച്ച നടത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി റീട്ടെയില്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന കമ്മിഷന്‍  പുതുക്കി നിശ്ചയിച്ചിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. നിലവില്‍ അരി ക്വിന്റല്‍ ഒന്നിന് 89 രൂപയും പഞ്ചസാര ക്വിന്റല്‍ ഒന്നിന് 15.50 രൂപയുമാണ് നല്‍കി വരുന്നത്. എന്നാല്‍ 2014 ല്‍ സര്‍ക്കാര്‍ നിയോഗിച്ച നിവേദിത ഹരന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ റേഷന്‍ വ്യാപാരികള്‍ക്ക് മാന്യമായ വേതനം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുള്ളതാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയോഗിച്ച പഠന സംഘവും  നഗരത്തില്‍ കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് പ്രതിമാസം 15,000 രൂപയും ഗ്രാമ പ്രദേശത്തുള്ളവര്‍ക്ക് 12,500 രൂപയും അടിസ്ഥാന വേതനം നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുളളത്.  
എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടുവര്‍ഷം പിന്നിടുമ്പോഴും നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. മാത്രമല്ല പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കേണ്ടതുണ്ട്. എന്നാല്‍ ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന കമ്പ്യൂട്ടര്‍വല്‍ക്കരണം വ്യാപാരികളുടെ ചുമലില്‍ കെട്ടാനാണ് സര്‍ക്കാര്‍ നീക്കമെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ 14,300 ഓളം വരുന്ന റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാനുള്ള നീക്കമൊന്നും ഇനിയും സര്‍ക്കാര്‍ നടത്തിയിട്ടില്ല. അതേസമയം നിലവില്‍ വ്യാപാരികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കമ്മിഷന്‍ അടക്കമുളള തുക ആറുമാസമായി കുടിശ്ശികയാണ്. ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ കമ്മിഷന്‍ തടഞ്ഞുവെക്കുന്നതായാണ് വ്യാപാരികള്‍ ആരോപിക്കുന്നത്.  വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചിയിക്കാതെയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയും പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നീക്കം നിര്‍ത്തിവെക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ തീപിടിത്തം: വ്യാജ വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്; അൽ ഖബൈസിയിലെ ഗോഡൗണിലെ തീ നിയന്ത്രണവിധേയമാക്കി

uae
  •  6 days ago
No Image

അദാനിയുമായി ബന്ധം ആരോപിച്ച് വി.ഡി. സതീശനെതിരെ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ ബാനർ; ഫ്ലെക്സിൽ കരിഓയിൽ പ്രയോഗം

Kerala
  •  6 days ago
No Image

രോഹിത് ശർമ്മയുടെ 3.25 കോടിയുടെ റോളക്സ് വാച്ച് തട്ടിയെടുക്കാൻ ശ്രമം? ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തിൽ കലിപ്പായി ഹിറ്റ്മാൻ!

Cricket
  •  6 days ago
No Image

ട്രാഫിക് നിയമലംഘനം; ഷാർജയിൽ കാർ സ്റ്റണ്ട് നടത്തിയ ഡ്രൈവർക്ക് കനത്ത പിഴ ചുമത്തി

uae
  •  6 days ago
No Image

ക്യാപ്റ്റൻ സഞ്ജു സാംസൺ? ടീം ഇന്ത്യയിൽ വൻ മാറ്റത്തിനൊരുങ്ങി ബി.സി.സി.ഐ; സഞ്ജുവിന് വഴിതുറന്നത് ലോകകപ്പിലെ വിസ്മയ പ്രകടനം

Cricket
  •  6 days ago
No Image

വി.സി.കെ പിന്തുണ പ്രഖ്യാപിച്ചു; തമിഴ്‌നാട്ടിൽ വിജയ് സർക്കാർ അധികാരത്തിലേക്ക്

National
  •  6 days ago
No Image

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെ.കെ ശൈലജ

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് വേനല്‍മഴ തുടരുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അടുത്ത മൂന്ന് മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  6 days ago
No Image

ക്ലൈമാക്സ് ഡൽഹിയിൽ; കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള യോഗത്തിൽ രാഹുൽ ഗാന്ധിയും

National
  •  6 days ago
No Image

കേരള മുഖ്യമന്ത്രി ആരാകും? നിർണ്ണായക ചർച്ചകൾക്കായി നേതാക്കൾ ഖാർഗെയുടെ വസതിയിൽ; പ്രഖ്യാപനം ഉടൻ?

National
  •  6 days ago