HOME
DETAILS

കാര്‍ഷിക സബ്‌സിഡിയും വൈദ്യുതിയും ഉപയോഗിച്ച് മുഷി വളര്‍ത്തല്‍ കൊഴുക്കുന്നു

  
backup
October 02 2016 | 21:10 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%b8%e0%b4%ac%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b5%e0%b5%88%e0%b4%a6


പാലക്കാട്: ജില്ലാ കലക്ടറുടെ സ്‌പെഷല്‍ സ്‌ക്കോഡിന്റെ കണക്കനുസരിച്ച് ജില്ലയില്‍ ചിറ്റൂര്‍, പാലക്കാട് താലൂക്ക് മേഖലകളില്‍ 26 കേന്ദ്രങ്ങളിലായി 108 ഏക്കറില്‍ അനധികൃത മുഷി വളര്‍ത്ത് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
പാലക്കാട് താലൂക്കില്‍ 15 സ്ഥലങ്ങളിലായി 64 ഏക്കറിലും, ചിറ്റൂര്‍ താലൂക്കില്‍ 11 കേന്ദ്രങ്ങളിലായി 44 ഏക്കറിലുംമുഷി വളര്‍ത്തുന്നു.
കാര്‍ഷിക ആനുകൂല്യങ്ങളും വൈദ്യുതിയും കൈപറ്റിയാണ് ജലലഭ്യത ഉറപ്പുള്ള ചെളികെട്ട് നെല്‍പാടങ്ങളിലെ മുഷി വളര്‍ത്തല്‍. ഫിഷറീസ് വകുപ്പിന്റെ മത്സ്യക്കൃഷിക്ക് നല്‍കുന്ന സബ്‌സിഡിയും മുഷി വളര്‍ത്തലിന് നല്‍കുന്നുണ്ട്. ഏക്കറു കണക്കിന് വിസ്താരമുള്ള കുളങ്ങളില്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഇറച്ചി മാലിന്യം തള്ളിയാണ് വളര്‍ത്തുന്നത്.
വളര്‍ച്ചയെത്തുന്നതോടെ കൂടുതല്‍ തീറ്റക്കായി ജില്ലയ്ക്കു പുറത്തുനിന്ന് അറവുശാല മാലിന്യം തള്ളുന്ന പ്രവണതയും നിലവിലുണ്ട്. മുഷിക്കുള്ള തീറ്റയായി രോഗം ബാധിച്ച് മരണപ്പെട്ട ആട്, പശു, േകാഴി ഉള്‍പ്പടെ കൊത്തിനുറുക്കി കൊണ്ടുതള്ളുന്നു. എലപ്പുള്ളി, വടകരപതി,പുതുശ്ശേരി, ഉപ്പുതോട്, പൊല്‍പ്പുള്ളി, കൊല്ലങ്കോട്, ചിറ്റൂര്‍ മേഖലകളിലും, കോരയാറിന്റെ അരികിലുമായാണ് കൂടുതല്‍ മുഷി വളര്‍ത്തുന്നത്. മുഷി വളര്‍ത്തല്‍ നെല്‍പ്പാടങ്ങളിലായതിനാല്‍ എല്ലായിപ്പോഴും വെള്ളം കെട്ടിവെക്കുന്നതിന് കിണറുകളില്‍ നിന്നോ കുളങ്ങളില്‍ നിന്നോ പമ്പ് ചെയ്താണ് വെള്ളം ഉപയോഗിക്കുന്നത്.
ഇതിനായി കാര്‍ഷിക ആവശ്യത്തിന് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ കൃഷിഭവനുകളിലൂടെ ബില്ലടച്ച് സൗജന്യമായി നല്‍കുന്ന വൈദ്യുതി ദുരുവിനിയോഗം ചെയ്യുന്നു. ഇതിനെതിരേ കെ.എസ്.ഇ.ബി.യോ കൃഷിഭവനുകളോ മുന്നോട്ട് വന്നിട്ടില്ല. പരിസര മലിനീകരണത്തിന് പഞ്ചായത്തോ ആരോഗ്യവകുപ്പോ മുന്നോട്ട് വന്നിട്ടില്ല. പക്ഷിപ്പനിയും മറ്റും കാട്ടുതീ പോലെ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പോലും ആരും നടപടിയെടുത്തില്ല.
സംസ്ഥാന ഫിഷറീസ് സെക്രട്ടറിക്ക് കേന്ദ്ര മൃഗപരിപാലന, ക്ഷീരവ്യവസായ, ഫിഷറീസ് വകുപ്പിന്റെ 2013 ജനുവരി 10 ന് നല്‍കിയ കത്തില്‍ മുഷിവളര്‍ത്താല്‍ പൂര്‍ണമായും നിര്‍ത്തണമെന്നും, കണ്ടെത്തുന്നവ കൃഷിയിടത്തില്‍ തന്നെ നശിപ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതുവരെയായി ഫിഷറീസ് വകുപ്പുള്‍പ്പെടെ ഇവര്‍ക്കെതിരേ ഒരു നടപടിയുംസീകരിച്ചിട്ടില്ല. പഞ്ചായത്തുകളുടെയും ജനപ്രതിനിധികളുടെയും ഒത്താശയോടെ ഇന്നും മുഷിവളര്‍ത്തല്‍ തുടരുന്നു.
ഗൂഗിള്‍ മാപ്പും. ഗൂഗിള്‍ എര്‍ത്തും ഉപയോഗിച്ച് സാറ്റലൈറ്റ് ദൃശ്യങ്ങളിലൂടെയാണ് അധികൃതര്‍ ഇത്രയെങ്കിലും കണ്ടെത്തിയത്. ജില്ലാ കലക്ടറുടെ പ്രത്യേക സംഘം അടുത്ത ദിവസങ്ങളില്‍ നടത്തിയ പ്രാഥമിക കണക്കുകളാണ് ഇപ്പോഴുള്ളത്. മുഷി വളര്‍ത്തല്‍ അവസാനിപ്പിക്കാനായുള്ള നിയമ സാധ്യതകളെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.



































Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago