HOME
DETAILS

അംബിക വധം; പ്രതി ശ്രീജു കുറ്റക്കാരന്‍: വിധി ഏഴിന് പ്രസ്താവിക്കും

  
backup
October 04, 2016 | 6:45 PM

%e0%b4%85%e0%b4%82%e0%b4%ac%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%9c%e0%b5%81-%e0%b4%95%e0%b5%81


കല്‍പ്പറ്റ: പാക്കത്തെ പ്രമാദമായ അംബിക വധക്കേസിലെ പ്രതി യുവതിയുടെ അയല്‍വാസിയായ പാക്കം നരിവയല്‍മുക്ക് കോളനിയിലെ ശ്രീജു(27) കുറ്റാക്കാരനാണെന്ന് ജില്ലാ സെഷന്‍സ് ജഡ്ജ് ഡോ. വി. വിജയകുമാര്‍ വിധിച്ചു. ഇയാളുടെ ശിക്ഷ ഈ മാസം ഏഴിന് പ്രഖ്യാപിക്കുമെന്നും വിധിന്യായത്തില്‍ പറഞ്ഞു. ഐ.പി.സി 302 കൊലപാതകം, 201 തെളിവ് നശിപ്പിക്കല്‍, 135 ഇലക്ട്രിസിറ്റി ആക്ട് എന്നിവയാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍.
എട്ടുമാസം ഗര്‍ഭിണിയായിരുന്ന യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിന്റെ ഡി.എന്‍.എ പരിശോധനയില്‍ കുഞ്ഞ് പ്രതിയുടെതാണെന്ന് തെളിഞ്ഞതും അംബികയെ അവസാനമായി കണ്ടത് പ്രതിയോടൊപ്പമാണെന്ന ബസ് കണ്ടക്ടറുടെ മൊഴിയും മൃതദേഹത്തിലുണ്ടായിരുന്ന ബെഡ്ഷീറ്റുമായി സാമ്യമുള്ള തലയണ കവറുകള്‍ ശാസ്ത്രീയമായ പരിശോധനയില്‍ സാമ്യമുണ്ടെന്ന് തെളിഞ്ഞതും ഇതുമായി ബന്ധപ്പെട്ട കോടതിയുടെ ചോദ്യത്തിന് പ്രതിക്ക് വ്യക്തമായി ഉത്തരം നല്‍കാന്‍ സാധിക്കാത്തതും അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതി അംബികയുടെ മാതാവിന് അയച്ച കത്തുമാണ് കോടതി തെളിവായി സ്വീകരിച്ചത്.
പുല്‍പ്പള്ളി പഞ്ചായത്തിലെ പാക്കം നരിവയല്‍മുക്ക് കോളനിയിലെ അംബിക(20)യാണ് കൊല്ലപ്പെട്ടത്. 2014 ഓഗസ്റ്റ് മൂന്നിന് കാണാതായ യുവതിയുടെ ജഡം 10ന് ഉച്ചയോടെയാണ് കോളനിക്ക് സമീപത്തെ വനത്തില്‍ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അംബിക അയല്‍വാസിയായ പ്രതി ശ്രീജുമായി പ്രണയത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കുമെന്ന് യുവതി അമ്മയോട് പറഞ്ഞിരുന്നു. പ്രതിയില്‍ നിന്നും ഗര്‍ഭിണിയായ അംബികയുടെ ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമം വിജയിക്കാതിരുന്നതും കല്യാണം കഴിക്കാതെ തനിക്ക് കുട്ടിയാണ്ടാകുമെന്ന മാനക്കേട് ഓര്‍ത്തും പ്രതി യുവതിയെയും ഗര്‍ഭസ്ഥ ശിശുവിനെയും ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. 2014 ആഗസ്റ്റ് ആറിന് ഗര്‍ഭിണിയായ യുവതിയെയും കൂട്ടി ഇവര്‍ മുമ്പ് സംഗമിക്കാറുണ്ടായിരുന്ന പാക്കം ഹെല്‍ത്ത് സെന്ററിനടുത്തുള്ള നായ്ക്കാ കോളിനയിലെ ഒരു കാവല്‍പുരയില്‍ എത്തിച്ചായിരുന്നു കൊലപാതകം. കാവല്‍പുരയുടെ വരാന്തയില്‍ ഉറങ്ങിയ അംബികയെ പിറ്റെദിവസം പുലര്‍ച്ചെ 2.30 ഓടെ കാവല്‍പുരയുടെ മുകളിലൂടെ പോകുന്ന അഞ്ചുകുന്ന് സബ്‌സ്‌റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറില്‍നിന്നും ഇന്‍സുലേറ്റഡ് കേബിള്‍ ഉപയോഗിച്ച് ഷോക്കേല്‍പ്പിച്ച് കൊലപെടുത്തുകയായിരുന്നു.
അംബികയെ കാണാതായതിനെ തുടര്‍ന്ന് അമ്മ ബിന്ദു ഓഗസ്റ്റ് എട്ടിന് പുല്‍പ്പള്ളി പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ശ്രീജുവിനെ പൊലിസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വിട്ടയക്കുകയായിരുന്നു. പിന്നീട് നാടുവിട്ട പ്രതിയെ കണ്ണൂരില്‍ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പുല്‍പ്പള്ളി സി.ഐ കെ. വിനോദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്. കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിയെ വൈകിട്ടോടെ വൈത്തിരി സബ് ജയിലിലേക്ക് കൊണ്ടുപോയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

പുനഃസംഘടനയിലെ അതൃപ്തി: കെ. മുരളീധരനെ നേരിൽക്കാണാൻ കെ.സി വേണുഗോപാൽ; കൂടിക്കാഴ്ച 22ന് കോഴിക്കോട്ട്

Kerala
  •  a month ago
No Image

സൂപ്പർ ലീഗ് കേരളയിൽ ഇന്ന് മലബാർ ഡെർബി; ആവേശപ്പോരിൽ മലപ്പുറവും കാലിക്കറ്റും നേർക്കുനേർ

Football
  •  a month ago
No Image

ജ്വല്ലറി, ട്രാവല്‍സ്, റിയല്‍ എസ്‌റ്റേറ്റ്, ടൂറിസം മേഖലകളില്‍ നിക്ഷേപ അവസരവുമായി ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പ്

uae
  •  a month ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും സുപ്രധാന രേഖകൾ, ഹാർഡ് ഡിസ്ക്, സ്വർണം, എന്നിവ പിടിച്ചെടുത്തു

Kerala
  •  a month ago
No Image

മഴ വന്നപ്പോൾ ഓടി അടുത്തുള്ള വീട്ടിൽക്കയറി, വയനാട്ടിൽ 4 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് മടങ്ങവേ സ്കൂട്ടർ യാത്രികയെ അടിച്ചു വീഴ്ത്തി സ്വർണ്ണ ചെയിൻ കവർന്നു; കൊടുംകവർച്ച നടത്തിയ പ്രതി പിടിയിൽ

crime
  •  a month ago
No Image

ഗ്രീൻ കാർഡ് അപേക്ഷകർക്ക് ആശ്വാസം; യുഎസ് നവംബർ വിസ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു; ഇന്ത്യക്കാർക്ക് പ്രധാന മാറ്റങ്ങൾ

International
  •  a month ago
No Image

കഴക്കൂട്ടം പീഡനശ്രമം: പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന, ഇതര സംസ്ഥാനക്കാരനെ കേന്ദ്രീകരിച്ചും അന്വേഷണം 

Kerala
  •  a month ago
No Image

കയറല്ലേ? കയറല്ലേ? എന്ന് വിളിച്ച് കൂവി യാത്രക്കാർ; എറണാകുളം-ഷോർണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ അച്ഛനും മകൾക്കും പരിക്ക്

Kerala
  •  a month ago