HOME
DETAILS

ശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള ശ്രമമാണ് കണ്ണൂരിലെ അക്രമണങ്ങള്‍ക്ക് പുറകിലെന്ന് വി. മുരളീധരന്‍

  
backup
October 14 2016 | 19:10 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4

പാലക്കാട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജീര്‍ണ്ണതയില്‍ മടുത്ത് ബി.ജെ.പിയിലേക്കും ആര്‍.എസ്.എസിലേക്കും വരുന്ന ജനങ്ങളുടെ ഒഴുക്ക് തടയാനുള്ള സി.പി.എമ്മിന്റെ ശ്രമമാണ് കണ്ണൂരിലെ അക്രമങ്ങളെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍ ആരോപിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധു നിയമനങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നതെന്ന് സംശയമുള്ളതായി ഘടകക്ഷികള്‍ തന്നെ പറയുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായയില്‍ വന്ന ഇടിവ് ശ്രദ്ധതിരിച്ചു വിടുന്നതിനുള്ള ശ്രമമാണ് കണ്ണൂരില്‍ നടക്കുന്ന അക്രമണങ്ങള്‍ക്ക് പുറകിലെന്നും അദ്ദേഹം ആരോപിച്ചു.
അധികാരത്തില്‍ വരുന്നതിന് മുന്‍പ് സി.പി.എം നടത്തിയ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു സ്ത്രീസുരക്ഷക്ക് പ്രധാന പരിഗണന. എന്നാല്‍ ഭരണത്തിലെത്താനുള്ള കുതന്ത്രമാണ് വാഗദാനങ്ങളെല്ലാം. സൗമ്യവധക്കേസിലെ പ്രതി സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഗൗരവമുള്ള കേസുകളില്‍ സര്‍ക്കാരിന്റെ നിലപാട് സംബന്ധിച്ച് വിശദമായ ആലോചന വേണ്ടതാണ്. എന്നാല്‍ അതു നടന്നിട്ടില്ല.
ബന്ധു നിയമന വിവാദത്തില്‍ ക്വിക്ക് വേരിഫിക്കേഷന്‍ നടത്തുമെന്ന് പറഞ്ഞത് പുകമറ സൃഷ്ടിക്കുവാനാണ്. ഇ.പി ജയരാജനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസുമായി മുന്നോട്ട് പോകുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ കാണാന്‍ സ്വകാര്യ കാറില്‍ പോയത് അധാര്‍മികമാണ്. വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലെങ്കില്‍ പിന്നെന്തിനാണ് ഡയറക്ടര്‍ മുഖ്യമന്ത്രിയുമായി കേസിന്റെ കാര്യം സംസാരിക്കുന്നത്. മുഖ്യമന്ത്രിയുടെ തീരുമാനമനുസരിച്ചല്ല വിജിലന്‍സ് പ്രവര്‍ത്തിക്കേണ്ടത്. കേസില്‍ ജയരാജനോടൊപ്പം മറ്റുള്ളവരെക്കൂടെ രക്ഷപ്പെടുത്തുവാനുള്ള തന്ത്രമാണ്.
സ്വാശ്രയ കോളജ് വിഷയത്തില്‍ വന്‍ കുംഭകോണമാണ് നടന്നിരിക്കുന്നത്. സ്വകാര്യ മാനേജ്‌മെന്റുകളെ നിയന്ത്രിക്കുവാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. അവരെ കയറൂരിവിട്ടിരിക്കുകയാണ്.
അഴിമതിക്കെതിരേയും ഭീകരവാദത്തിനെതിരേയും ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. ഇ. കൃഷ്ണദാസ് അധ്യക്ഷനായി. എന്‍.ശിവരാജന്‍, കെ.വി. ജയന്‍, കെ.ജി. പ്രദീപ് കുമാര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ല; ക്ലീന്‍ചിറ്റ് നല്‍കി റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടന്‍ പ്രാബല്യത്തില്‍; അശ്രദ്ധമായ ഡ്രൈവിങ്ങ്, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം എന്നിവക്കെല്ലാം കടുത്ത പിഴ

Kuwait
  •  2 months ago
No Image

ഇറാഖ്, ഇറാന്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി ഖത്തര്‍ എയര്‍വേയ്‌സ്  

qatar
  •  2 months ago
No Image

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഡി.വൈ.എഫ്.ഐ മുന്‍ ജില്ല നേതാവിനെ അറസ്റ്റ് ചെയ്തു

Kerala
  •  2 months ago
No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago