HOME
DETAILS
MAL
ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
backup
October 19 2016 | 21:10 PM
കളമശ്ശേരി: വീട്ടില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ അഞ്ച് പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പുത്തലം ടെമ്പിള്‍ റോഡ് പാറക്കവീട്ടില്‍ സെബാസ്റ്റ്യന്‍ താരുവിന്റെ ഭാര്യയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണ മാലയും പാദസരവുമാണ് ബുധനാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെ കവര്‍ന്നത്. മോഷ്ടാവ് വീടിന്റെ പുറകുവശത്തെ ഗ്രില്‍ തള്ളി തുറന്നാണ് വീടിനുള്ളില്‍ കടന്നത്. ഗ്രില്‍ പൂട്ടിയിട്ടില്ലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
കാലില്‍ നിന്ന് പാദസരം മുറിച്ചെടുക്കുകയായിരുന്നു. മോഷ്ടാവ് മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോയാണ് മോഷണവിവരം വീട്ടമ്മ അറിഞ്ഞത്. ഉടന്‍ ബഹളം വച്ചെങ്കിലും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. കളമശ്ശേരി സി.ഐ സി.കെ ജയകൃഷ്ണന് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദര്‍ തുടങ്ങിയവര്‍ അന്വേഷണത്തിനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."