HOME
DETAILS

ഡോക്ടര്‍മാര്‍ പേരിന് മാത്രമായി ഒരാശുപത്രി മീനങ്ങാടി ആശുപത്രിയിലെത്തുന്ന രോഗികള്‍ ദുരിതത്തില്‍

  
backup
October 23, 2016 | 7:50 PM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%a4


മീനങ്ങാടി: മീനങ്ങാടി ഗവണ്‍മെന്റ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം പേരിനുമാത്രം. നാല് ഡോക്ടര്‍മാരുടെ സേവനം ഉണ്ടായിരുന്ന ആശുപത്രിയില്‍ ചില സമയങ്ങളില്‍ ഒരു ഡോക്ടറുടെ സേവനം  മാത്രമെ ലഭിക്കുന്നുള്ളൂ. ഇത് രോഗികളെ ദുരിതത്തിലാക്കുകയാണ്. ഡോക്ടര്‍മാരില്ലെന്ന പരാതിയുയര്‍ന്നിട്ട് നാളുകളേറെയായി. ഇതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകള്‍ സമരപരിപാടികളുമായി രംഗത്ത് വന്നിരുന്നു.
പ്രധിഷേധം ശക്തമാകുമ്പോള്‍ ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തുന്ന ആശുപത്രി അധികൃതര്‍ പ്രതിഷേധം അണയുമ്പോള്‍ പഴയ അവസ്ഥയിലേക്ക് തന്നെ മാറുകയാണെന്നും ആരോപണമുയരുന്നുണ്ട്.
രാവിലെ എട്ടോടെ ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും ഡോക്ടറെ കാണുവാന്‍ എത്തുന്ന രോഗികള്‍ ചീട്ടെടുത്ത് തങ്ങളുടെ രോഗവുമായി ബന്ധപ്പെട്ട ഡോക്ടറുടെ വരവും  കാത്ത് മണിക്കൂറുകളോളമാണ് കാത്ത് നില്‍ക്കുന്നത്.
ചീട്ടെടുക്കുന്ന സ്ഥലത്ത് നിന്ന് ഡോക്ടര്‍ ഉണ്ടെന്ന ഉറപ്പിന്മേലാണ് ഈ കാത്തിരിപ്പ്. ഡോക്ടര്‍ വന്നാല്‍ വന്നു. വന്നില്ലെങ്കില്‍ ഉള്ള ഏക ഡോക്ടറെ കാണിച്ച് രോഗികള്‍ മടങ്ങുകയാണ് പതിവ്. ഉള്ള ഡോക്ടറുടെ റൂമിന് മുന്നിലാണെങ്കില്‍ സൂചി കുത്താന്‍ പോലും ഇടമില്ലാത്ത വിധം തിരക്കാണ്. ഈ തിരക്കില്‍ രോഗത്തിന്റെ ക്ഷീണവും നിന്ന് തളരുന്നതും രോഗം വര്‍ധിപ്പിക്കുകയാണെന്ന് രോഗികള്‍ പറയുന്നു. കിടപ്പ് രോഗികളുടെ അവസ്ഥയും മറിച്ചല്ല.
മിക്ക ദിവസവും രോഗീ സന്ദര്‍ശനത്തിന് ഡോക്ടര്‍മാരുണ്ടാകാറില്ല. അതുകൊണ്ട് തന്നെ കിടപ്പുരോഗിയുടെ രോഗ നിര്‍ണയം നടത്താനോ, അവസരോചിതമായി വേണ്ട മരുന്നുകള്‍ നല്‍കുന്നതിനോ കഴിയുന്നില്ലെന്ന് രോഗികളുടെ ബന്ധുക്കളും പറയുന്നു. ഡോക്ടര്‍മാരുടെ നിരുത്തരവാദപരമായ ഇടപെടല്‍ ജീവനക്കാരെയാണ് വലക്കുന്നത്. കിടപ്പ് രോഗികള്‍ക്ക് സമയബന്ധിതമായി നല്‍കുന്ന മരുന്നുകള്‍ വരെ കൃത്യമായി നല്‍കുവാന്‍ കഴിയാത്ത ജോലിഭാരമാണ് തങ്ങള്‍ക്കുള്ളതെന്ന് ജീവനക്കാരും പറയുന്നു.
ഡോക്ടറുടെ അഭാവത്തില്‍ ജീവനക്കാരോട് രോഗികള്‍ തട്ടിക്കയറുന്ന കാഴ്ചയും ഇവിടെ പതിവാണ്. അതുകൊണ്ട്തന്നെ കൃത്യമായ ഒരുത്തരം ജീവനക്കാര്‍ക്കും നല്‍കാന്‍ കഴിയുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫിസറെ വിളിക്കുമ്പോള്‍ കിട്ടുന്ന പതിവ്  മറുപടി ഇങ്ങനെ 'അന്വേഷിച്ച് വേണ്ട നടപടി കൈക്കൊള്ളുമെന്ന് '. എന്നാല്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഹൈറുദ്ദീന്‍ പറയുന്നു. സ്വകാര്യ പ്രാക്ടീസുമായി കീശവീര്‍പ്പിക്കുന്ന ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നതിനെതിരെ പ്രധിഷേധം ശക്തമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തീരാങ്കാവിൽ 21കാരൻ സ്വയം വെടിവെച്ചു മരിച്ചു; തോക്ക് റൈഫിൾ ക്ലബ് അംഗത്തിന്റേതെന്ന് പ്രാഥമിക വിവരം, പൊലിസ് അന്വേഷണം ആരംഭിച്ചു

crime
  •  2 months ago
No Image

ഭക്തി സാന്ദ്രം, ശുഭ്ര സാഗരം അറഫാത്; ആത്മ നിർവൃതിയിൽ തീർത്ഥാടക ലക്ഷങ്ങൾ

Saudi-arabia
  •  2 months ago
No Image

കർണാടക കോൺഗ്രസിൽ വൻ രാഷ്ട്രീയ അഴിച്ചുപണി: നേതൃമാറ്റത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയെന്ന് സൂചന; വ്യാഴാഴ്ച സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും

National
  •  2 months ago
No Image

മുക്കത്ത് പെരുന്നാൾ വിപണിയെച്ചൊല്ലി വൻ സംഘർഷം; തെരുവുകച്ചവടക്കാരും വസ്ത്ര വ്യാപാരികളും തെരുവിൽ ഏറ്റുമുട്ടി, പൊലിസ് ഇടപെട്ടു

crime
  •  2 months ago
No Image

അന്ന് മുംബൈയോട് ചെയ്തത് ഇന്ന് ഗുജറാത്തിന് തിരിച്ചുകിട്ടി! സ്വന്തം റെക്കോർഡ് സ്വന്തം മണ്ണിൽ തകരുന്നത് കണ്ട് ടൈറ്റൻസ്

Cricket
  •  2 months ago
No Image

ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എസ്‌.ഐ.ടി പ്രതി ചേർത്ത മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ നൽകി; കോടതി ജൂൺ രണ്ടിന് പരിഗണിക്കും

crime
  •  2 months ago
No Image

മുഹമ്മദ് ഷമിയുടെ നെഞ്ച് തകർത്ത് റെക്കോർഡ് വേട്ട; ഒരൊറ്റ മത്സരത്തിൽ റബാഡ സ്വന്തമാക്കിയത് രണ്ട് ലോക റെക്കോർഡുകൾ!

Cricket
  •  2 months ago
No Image

ട്രംപിന്റെ നീക്കങ്ങളിൽ നെതന്യാഹുവിന് ആശങ്ക; 'വാഷിംഗ്ടണിൽ സ്വാധീനമില്ലെന്ന്' സമ്മതിച്ച് ഇസ്റാഈൽ പ്രധാനമന്ത്രി, അടിയന്തര സുരക്ഷാ യോഗം വിളിച്ചു

International
  •  2 months ago
No Image

റയൽ മാഡ്രിഡിനോട് ഇത്രയും വലിയ ചതിയോ? ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സ്പെയിൻ കോച്ചിനെതിരെ തിരിഞ്ഞ് ആരാധകർ!

Football
  •  2 months ago
No Image

ഈദിന് മുന്നോടിയായി 226 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ബഹ്‌റൈന്‍ രാജാവ്

bahrain
  •  2 months ago