HOME
DETAILS
MAL
ജെയ്ഷെ ഭീകരനെന്ന് സംശയിക്കപ്പെടുന്നയാള്‍ ജമ്മു കശ്മീരില്‍ പിടിയില്‍
backup
May 15 2016 | 03:05 AM
ശ്രീനഗര്‍: ജെയ്ഷെ മുഹമ്മദ് ഭീകരനെന്നു സംശയിക്കുന്ന ഒരാളെ നോര്‍ത്ത് കശ്മീരിലെ ബരാമുള്ള നഗരത്തില്‍ വെച്ച് പൊലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ജനുവരിയില്‍ നടന്ന പഠാന്‍കോട്ട് അക്രമണത്തിലെ പ്രതിയാണെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. പാക് അധിനിവേശ കശ്മീരിലെ പൂഞ്ച് സ്വദേശിയായ അബ്ദുള്‍ റഹ്മാന് ഖാന്(23) എന്നയാളാണ് പിടിയിലായത്.
ഒരു എ.കെ 47 റൈഫിള്‍, 4 ഗ്രെനൈഡ്, ഒരു വയര്‍ലെസ് സെറ്റ് എന്നിവയെല്ലാം ഇയാളില്‍ നിന്നും കണ്ടെടുത്തു.
സൈന്യവും പൊലിസും നടത്തിയ സംയുക്ത നീക്കത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. പാകിസ്താനിലെ ബാലക്കോട്ട് ട്രയിനിംഗ് ക്യാമ്പില്‍ നിന്നാണ് ഇയാള്‍ പരിശീലനം നേടിയതെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."