HOME
DETAILS

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ വാര്‍ഷികം

  
backup
October 28, 2016 | 3:58 AM

%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b4%bf-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1-6


കളമശ്ശേരി:  മര്‍ക്കസില്‍ നടന്നുവരുന്ന ഖുര്‍ആന്‍ പഠന ക്ലാസിന്റെ എട്ടാമത് വാര്‍ഷികം വിവിധ പരിപാടികളോടെ ഇന്ന് കളമശ്ശേരി ടൗണ്‍ഹാളില്‍ നടക്കും. വൈകിട്ട് അഞ്ചിന് മജ്‌ലിസുന്നൂര്‍ ആത്മീയ സദസിന് ജില്ലാ അമീര്‍ എം.എം അബൂബക്കര്‍ ഫൈസി നേതൃത്വം നല്‍കും. ആത്മീയതയുടെ പടവുകളിലേക്ക് മനുഷ്യമനസിനെ നയിക്കുന്ന ബദര്‍ ശുഹദാക്കളുടെ വീരസ്മരണകളുണര്‍ത്തുന്ന മജ്‌ലിസുന്നൂറിന് ഞാലകം ഖാസി പി.കെ സുലൈമാന്‍ മൗലവി നസ്വീകരത്ത് നല്‍കും. വൈകിട്ട ആറിനു ശേഷം വിശുദ്ധ ഖുര്‍ആന്റെ വശ്യസുന്ദരവും വ്യത്യസ്ത ശൈലികളിലൂടെയും അറബി കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള ഖുര്‍ആന്‍ പാരായണ മത്സരം നടക്കും.
പ്രഗത്ഭവാഗ്മിയും പണ്ഡിതനുമായ വി.എച്ച് അലിയാര്‍ മൗലവി അല്‍ ഖാസിമി 'വിശുദ്ധ ഖുര്‍ആന്‍- സമഗ്രം-കാലികം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. രാത്രി ഒമ്പതിന് മര്‍വ ബുര്‍ദ സംഘം അവതരിപ്പിക്കുന്ന മുത്ത് നബിയുടെ മദ്ഹിന്റെ ഈരടികളുമായി നയനാനന്ദകരമായ ബുര്‍ദ ആലാപന സദസ്സോടെ പരിപാടികള്‍ സമാപിക്കും.
മര്‍ക്കസ് വാഫി കോളജ് പ്രിന്‍സിപ്പല്‍ ജഅ്ഫര്‍ ശരീഫ് വാഫിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. എം.ബി അബൂബക്കര്‍ ഹാജി, കെ.എം അബ്ദുള്‍ കരീം, അഡ്വ. കെ.കെ കബീര്‍, വി.കെ അബ്ദുള്‍ ഖാദിര്‍ഹാജി, എ.എം പരീദ്, ഡോ. എം അബ്ബാസ് ഹാജി, കെ.എ അബ്ദുസമദ് ഹാജി എന്നിവര്‍ പ്രസംഗിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago