HOME
DETAILS

നിലമ്പൂര്‍ വനത്തില്‍ പൊലിസുമായി ഏറ്റുമുട്ടല്‍; 2 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

  
backup
November 24 2016 | 19:11 PM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b2

കരുളായി(മലപ്പുറം): നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പൊലിസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗവും ആന്ധ്ര സ്വദേശിയുമായ കുക്കു എന്ന ദേവരാജ്, കാവേരി എന്ന അജിത എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ മറ്റൊരാള്‍ കൂടി കൊല്ലപ്പെട്ടതായി സൂചനയുണ്ട്. എന്നാല്‍ പൊലിസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
നിലമ്പൂര്‍ സൗത്ത് ഫോറസ്റ്റ് ഡിവിഷനില്‍പ്പെട്ട കരുളായി റെയ്ഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പടുക്ക ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ദൂരെ കാപ്പ്  വനത്തിനു സമീപമാണ് പൊലിസ്-തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഏതാനും മാസങ്ങളായി നിലമ്പൂര്‍ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘം തെരച്ചില്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നാലുപേരടങ്ങിയ മാവോയിസ്റ്റ് സംഘത്തെ നെല്ലിക്കുത്ത് വനത്തില്‍ നാട്ടുകാര്‍ കണ്ടിരുന്നു.


മേഖലയില്‍ എഴുപത്തഞ്ചോളം മാവോയിസ്റ്റുകളുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെ 150 അംഗ  തണ്ടര്‍ബോള്‍ട്ടും തീവ്രവാദവിരുദ്ധ സംഘവും വനത്തിനുള്ളിലേക്കു നീങ്ങിയിരുന്നു. എന്നാല്‍ പതിനൊന്നോളം മാവോയിസ്റ്റുകള്‍ മാത്രമാണു വനത്തിലുണ്ടായിരുന്നുത്. തുടര്‍ന്നായിരുന്നു നേര്‍ക്കുനേര്‍ വെടിവയ്പ്പ്. മൂന്നുപേര്‍ വെടിയേറ്റു വീണതോടെ മറ്റുള്ളവര്‍ ഉള്‍വനത്തിലേക്ക് രക്ഷപ്പെടുകയായിരുന്നെന്നും പൊലിസ് പറഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നരയോടെ തണ്ടര്‍ബോള്‍ട്ട് സംഘം രണ്ട് ആംബുലന്‍സുകള്‍ ആവശ്യപ്പെടുകയായിരുന്നു. പൊലിസുകാരൊഴികെ ആരെയും വനത്തിലേക്കു കടത്തിവിടുന്നില്ല.കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്ന് ഉത്തരമേഖലാ ഐ.ജി അജിത്കുമാറിന്റെ നേതൃത്വത്തില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ഇന്‍ക്വസ്റ്റ് നടത്തി വനത്തിനു പുറത്തെത്തിക്കും. രക്ഷപ്പെട്ടവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് നിലമ്പൂര്‍ മേഖലയില്‍ പൊലിസും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത്.


പ്രത്യാക്രമണം ഭയന്ന് സംസ്ഥാനത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. വനമേഖലയോട് അടുത്ത ജനവാസകേന്ദ്രങ്ങളില്‍ പൊലിസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.  മലപ്പുറം ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഡി.ജി.പിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മാവോയിസ്റ്റുകള്‍ക്കെതിരേ പരമരഹസ്യമായിരുന്നു പൊലിസിന്റെ നീക്കങ്ങള്‍. നേരത്തേ പൊലിസും മാവോയിസ്റ്റുകളും ഇതേ മേഖലയില്‍ ഏറ്റുമുട്ടിയിരുന്നെങ്കിലും ആരേയും പിടികൂടാനാകാത്തത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതു മുന്നില്‍ കണ്ട് പഴുതുകളടച്ചാണു പൊലിസ് പദ്ധതികള്‍ തയാറാക്കിയത്.
കൊല്ലപ്പെട്ട ദേവരാജന്‍ 20 വര്‍ഷത്തിലധികമായി ഒളിവില്‍ കഴിയുകയായിരുന്നു. നിലമ്പൂര്‍ ശക്തികേന്ദ്രമാക്കി പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ മാവോയിസ്റ്റ് സായുധസേന തീരുമാനിച്ചതിനുപിന്നലെയാണ് മാവോയിസ്റ്റുകളും പൊലിസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
കൂടുതല്‍ വാര്‍ത്തകള്‍
പേജ് 5

സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം: ഡി.ജി.പി

തിരുവനന്തപുരം: കൊല്ലപ്പെട്ടത് മാവോയിസ്റ്റുകളാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പൊലിസ് നടത്തിയ ആസൂത്രിത നീക്കത്തിലൂടെയാണ് മാവോയിസ്റ്റുകളെ നേരിടാനായത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിര്‍ത്തി മേഖലകളിലും വനപ്രദേശങ്ങളിലും അതീവജാഗ്രത പുലര്‍ത്താനാണു നിര്‍ദേശം. സംസ്ഥാന പൊലിസ് രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷണം ശക്തമാക്കി. നിലമ്പൂരിലെ സംഭവവികാസങ്ങള്‍ സംബന്ധിച്ച് ഡി.ജി.പി ഇന്റലിജന്‍സ് മേധാവി ആര്‍.ശ്രീലേഖയുമായി ചര്‍ച്ച നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago