HOME
DETAILS

എട്ടിന് ജില്ലയില്‍ 'പ്ലാസ്റ്റിക് ഹോളിഡേ'

  
backup
December 07, 2016 | 5:54 AM

%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be

തൃശൂര്‍: ഹരിതകേരളം പദ്ധതി തുടക്കം കുറി്ക്കുന്ന ഡിസംബര്‍ 8 ന് ജില്ലയില്‍ 'പ്ലാസ്റ്റിക് ഹോളിഡേ' ആയി ആചരിക്കും. അന്ന് ജില്ലയില്‍ മുഴുവന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ ജനപങ്കാളിത്തത്തോടുകൂടി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയും, വേസ്റ്റ് ഡംബിംഗ് കേന്ദ്രങ്ങള്‍ ശുചീകരിച്ച് പൂന്തോട്ടങ്ങള്‍ വെച്ച് പിടിപ്പിക്കുകയും ചെയ്യും. ഉപയോഗശ്യൂന്യമായതും പ്രവര്‍ത്തന ക്ഷമവുമായ വസ്തുക്കള്‍ ഉടമസ്ഥരില്‍ നിന്നും ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് സ്വാപ് ഷോപ്പുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തും.
പൊതുജനങ്ങള്‍ക്ക് ഷോപ്പുകളില്‍നിന്ന് ആവശ്യമുള്ള വസ്തുക്കള്‍ സൗജന്യമായി നല്‍കും. അന്നേ ദിവസം പ്ലാസ്റ്റിക് കവറുകള്‍ ഉപേക്ഷിക്കുവാന്‍ വ്യാപാര സമൂഹവും പൊതുജനങ്ങളും തയ്യാറാകണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന്‍ അഭ്യര്‍ഥിച്ചു.
ഡിസംബര്‍ 8ലെ ശുചിത്വ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ റാലികള്‍, ഫഌഷ്‌മോബ്, തെരുവ് നാടകം, സ്ട്രീറ്റ് പെയ്ന്റിങ്, ശുചിത്വ ഓട്ടന്‍തുള്ളല്‍ എന്നിവ സംഘടിപ്പിക്കും. വടക്കുംനാഥ ക്ഷേത്രത്തിനു സമീപം ഒരുക്കുന്ന കാന്‍വാസില്‍ ചിത്രകാരന്‍മാര്‍ ശുചിത്വ ബോധവല്‍കരണ ചിത്രങ്ങള്‍ വരക്കും. അന്ന് പേപ്പര്‍ ക്യാരി ബാഗുകള്‍ സൗജന്യമായി നല്‍കുകയും ചെയ്യും
ജില്ലയെ സമ്പൂര്‍ണമായി പ്ലാസ്റ്റിക് രഹിതമാക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് എട്ടിന് ദിവസം തുടക്കം കുറിക്കും. എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്റെ ആദ്യപടിയായി ഉദ്യോഗസ്ഥര്‍ ഉച്ചഭക്ഷണം സ്റ്റീല്‍ പാത്രങ്ങളില്‍ കൊണ്ടുവരണം എന്നും, സ്റ്റീല്‍വാട്ടര്‍ ബോട്ടിലുകള്‍ ഉപയോഗിക്കണം എന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതിന് ഡിസംബര്‍ 8 ന് കലക്‌ട്രേറ്റില്‍ സ്റ്റീല്‍ ചോറ്റ് പാത്രങ്ങളുടേയും വാട്ടര്‍ ബോട്ടിലുകളുടേയും വില്‍പന ഉണ്ടായിരിക്കും.
കലക്‌ട്രേറ്റ് കാന്റീനിലേയ്ക്ക് സ്റ്റീല്‍ ഗ്ലാസ്സുകള്‍ വിതരണം ചെയ്യും. ഹരിതകേരളം പരിപാടികള്‍ക്ക് സമൂഹത്തിന്റെ എല്ലാവിഭാഗങ്ങളില്‍ നിന്നും സഹകരണവും ശ്രമദാനവും ഉണ്ടാകണമെന്നും ജില്ലാകലക്ടര്‍ അഭ്യര്‍ഥിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധത്തിനിടെ ഫ്രഷ് കട്ട് പ്ലാന്റിന് ഉപാധികളോടെ പ്രവർത്തനാനുമതി; കർശന വ്യവസ്ഥകൾ, വീഴ്ച വരുത്തിയാൽ നടപടി

Kerala
  •  23 minutes ago
No Image

ടെക് ഭീമൻ മുതൽ റീട്ടെയിൽ ചക്രവർത്തി വരെ, യുഎഇയിലെ ടോപ് ടെൻ സമ്പന്നർ ഇവർ

uae
  •  44 minutes ago
No Image

മുൻ മന്ത്രിയുമായി സംസാരിക്കണമെന്ന് ആവശ്യം; 17 കുട്ടികളെ ബന്ദിയാക്കിയ യുവാവ് പൊലിസിന്റെ വെടിയേറ്റ് മരിച്ചു

National
  •  an hour ago
No Image

ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്: സത്യപ്രതിജ്ഞ നവംബർ 24ന് 

National
  •  an hour ago
No Image

ഇനി പഴയ മോഡല്‍ പാസ്‌പോര്‍ട്ട് ലഭിക്കില്ല: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ മാറ്റം; പ്രഖ്യാപനവുമായി ദുബൈ കോൺസുലേറ്റ്

uae
  •  2 hours ago
No Image

മൊസാംബിക്ക് ബോട്ടപകടം; കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

International
  •  2 hours ago
No Image

രാജ്യത്തിന്റെ ആ നേട്ടത്തിനായി 1000 ഗോൾ പോലും റൊണാൾഡോ വേണ്ടെന്ന് വെച്ചേക്കാം; മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ

Football
  •  2 hours ago
No Image

വീഡിയോ കോളിനിടെ ഭാര്യയുമായി തർക്കം; പിന്നാലെ സഊദിയിൽ ഇന്ത്യൻ യുവാവ് ആത്മഹത്യ ചെയ്തു

Saudi-arabia
  •  2 hours ago
No Image

തെങ്ങ് കടപുഴകി വീണ് സ്കൂട്ടർ യാത്രികന് ഗുരുതര പരുക്ക്; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  2 hours ago
No Image

ദുബൈയിൽ നിന്ന് നാട്ടിലേക്ക് എത്ര ​ഗ്രാം സ്വർണം കൊണ്ടുവരാം?

uae
  •  2 hours ago