വൈദ്യുതി മുടങ്ങും
നെയ്യാറ്റിന്‍കര: മാരായമുട്ടം സെക്ഷന്‍ പരിധിയിലെ പെരുങ്കടവിള , ആങ്കോട് , പാല്‍കുളങ്ങര ഭാഗങ്ങളിലെ വൈദ്യുത ലൈനുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 31 വരെ പകല്‍ സമയങ്ങളില്‍ വൈദ്യുതി മുടങ്ങും.
തിരുവനന്തപുരം: പൂന്തുറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ഇടയാര്‍ ട്രാന്‍സ്‌ഫോമറിന്റെ പരിധിയില്‍ മൂന്നാറ്റുമുക്ക്, തിരുവല്ലം, ഇടയാര്‍ ഗ്രാമം, മദര്‍തെരേസ കോളനി, ജോണ്‍പോള്‍ നഗര്‍ എന്നിവിടങ്ങളില്‍ ഇന്നു രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി വിതരണം മുടങ്ങും.
തിരുവനന്തപുരം: വട്ടപ്പാറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മൊട്ടമൂട്, കണക്കോട്, കല്ലുവാക്കുഴി, ശീമമുളമുക്ക്, വട്ടപ്പാറ, പുങ്കമ്മൂട് എന്നിവിടങ്ങളില്‍ ഇന്നു രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി തടസപ്പെടും.
വര്‍ക്കല : 110 കെ.വി സബ്‌സ്റ്റേഷനില്‍ വാര്‍ഷിക അറ്റകുറ്റപ്പണിയുള്ളതിനാല്‍ വര്‍ക്കല സെക്ഷന്‍ പരിധിയില്‍ മുത്താന, തച്ചോട്, പനയറ, പാലച്ചിറ എന്നിവിടങറ്റങളിലും കെടാകുളം സെക്ഷന്‍ പരിധിയില്‍ പാളയംകുന്ന്, ഊന്നിന്‍മൂട്, ഹരിഹരപുരം, നടയറ, അയിരൂര്‍, ത്രിമ്പല്ലൂര്‍ എന്നീ സ്ഥലങ്ങളിലും ഇടവ സെക്ഷന്‍ പരിധിയിലെ അഞ്ചുമുക്ക്, ഭജനമഠം, അത്തിവിള, ഓടയം, പ്രസ്മുക്ക്, കാപ്പില്‍ എച്ച്.എസ്, പാറയില്‍, നാലുമുക്ക്, കരുനിലക്കോട്, പുല്ലാനിക്കോട്, ജനതാമുക്ക്, ഇടവ, ഏന്തിവിള എന്നിവിടങ്ങളിലും ഇന്നു രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി വിതരണം മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."