ഗള്‍ഫ് രാഷ്ട്രങ്ങളും നബിദിനമാഘോഷിച്ചു
മനാമ: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1491 മത് ജന്മ ദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളിലും വൈവിധ്യമാര്‍ന്ന നബിദിനാഘോഷ പരിപാടികള്‍ നടന്നു.
മിക്ക ജിസിസി രാഷ്ടങ്ങളിലും ഔഖാഫ് മന്ത്രാലയങ്ങളുടെയും മത കാര്യ വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ ഔദ്യോഗിക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
പദ്യഗദ്യ രൂപങ്ങളിലുള്ള പ്രവാചക പ്രകീര്‍ത്തന സദസുകളും പ്രമുഖരുടെ പ്രഭാഷണങ്ങളുമാണ് പ്രധാനമായും ഇവിടങ്ങളില്‍ നടന്നത്.
മദീനയിലെ റൗളാ ശരീഫിന്റെ ഭാഗത്ത് ശക്തമായ തിരക്കാണ് ഈ ദിവസങ്ങളിലനുഭവപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. ബാബു സലാമിന്റെ ഭാഗത്തേക്ക് പ്രവേശിക്കാനാവാത്ത വിധമാണ് തിരക്കനുഭവപ്പെട്ടത്. മദീനയിലും മക്കയിലും വിവിധ കേന്ദ്രങ്ങളില്‍ പ്രാവാചക പ്രകീര്‍ത്തന സദസുകളും നടന്നു. ചില സ്വദേശി പ്രമുഖരുടെ ഇത്തരം ചടങ്ങുകളില്‍ പ്രവാസികളും സംഘമായി പങ്കെടുത്തിരുന്നു.
ബഹ്‌റൈനില്‍ ഗവണ്‍മെന്റിനു കീഴിലുള്ള ഔഖാഫിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രവാചക പ്രകീര്‍ത്തന സദസ് ശ്രദ്ധേയമായിരുന്നു. ഗ്രാന്റ് മോസ്‌കില്‍ നടന്ന ചടങ്ങില്‍ രാഷ്ട്ര പ്രമുഖരും നിരവധി പണ്ഢിതരും സംഗമിച്ചു.
കൂടാതെ രാജ്യത്തെ വിവിധ പ്രവാസി സംഘടനകളുടെ കീഴിലും വിപുലമായ നബിദിന ആഘോഷ പരിപാടികളാണ് നടന്നത്.
സമസ് ത ബഹ്‌റൈന്‍ കമ്മറ്റി മനാമ യമനി പള്ളിയില്‍ സംഘടിപ്പിച്ച ചടങ്ങിന് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി. കൂടാതെ സമസ്ത ബഹ്‌റൈന്‍ ഘടകത്തിനു കീഴിലുള്ള 15 ഏരിയാ കേന്ദ്രങ്ങളിലും ഇത്തരം ചടങ്ങുകള്‍ നടന്നു.
യു.എ.ഇയിലെ വിവിധ എമിറേറ്റ്‌സുകളിലെ സുന്നി സെന്റര്‍ ആസ്ഥാനങ്ങളിലും വിവിധ കേന്ദ്രങ്ങളിലും വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നു. അബൂദാബിയില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റെറിന്റെ നേതൃത്വത്തിലും വിപുലമായ നബിദിന പരിപാടികളാണ് സംഘടിപ്പിച്ചത്. ആയിരക്കണക്കിനു വിശ്വാസികളാണ് ഈ ചടങ്ങിനെത്തിയത്.
സമസ്ത വൈസ് പ്രസിഡന്റ് ങഠ അബ്ദുല്ല മുസ്‌ലിയാര്‍, സാലിം ഫൈസി കൊളത്തൂര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, പലര്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ തുടങ്ങി നാട്ടില്‍ നിന്നുള്ള പ്രമുഖ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
ഇബ്ര സുന്നി സെന്ററിന്റെ നേതൃത്വത്തില്‍ നടന്ന നബിദിന റാലിയില്‍ നിരവധി പേര്‍ പങ്കെടുത്തതായി ബന്ധപ്പെട്ടവര്‍ സുപ്രഭാതത്തോട് പറഞ്ഞു. കാലത്ത് 8 മണിക്ക് ഇബ്ര സുന്നി സെന്റര്‍ മദ്‌റസാ പരിസരത്ത് നിന്ന് ആരംഭിച്ച റാലി ഒമാനി വിമന്‍സ് ഓഡിറ്റോറിയത്തിനു സമീപം സമാപിച്ചു. ഗതാഗത നിയന്ത്രണത്തിന് റോയല്‍ ഒമാന്‍ പൊലിസ്(ആര്‍.ഒ.പി) രംഗത്തുണ്ടായിരുന്നു.
കൂടാതെ ദുബൈ കെഎംസിസിയുടെ ആഭിമുഖ്യത്തി അല്‍ ബറഹ ഹാളിലും പ്രവാചക പ്രകീര്‍ത്തന സദസും മൗലീദ് പാരായണവും നടന്നു.
ഈയിടെ അന്തരിച്ച, ദുബൈ SKSSF നേതാവ് ഷറഫുദ്ധീന്‍ ഹുദവിയുടെ സഹോദരന്‍ ശിഹാബുദ്ധീന് വേണ്ടിയുള്ള മയ്യിത്ത് നിസ്‌കാരവും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.
ഗള്‍ഫിലെ സമസ്ത മദ്‌റസകളുടെ ചരിത്രത്തിലാദ്യമായി ഒമാനില്‍ നടന്ന മദ്‌റസാ വിദ്യാര്‍ഥികളുടെ നബിദിന റാലി ശ്രദ്ധേയമായിരുന്നു.
പദ്യഗദ്യ രൂപങ്ങളിലുള്ള പ്രവാചക പ്രകീര്‍ത്തന സദസുകളും പ്രമുഖരുടെ പ്രഭാഷണങ്ങളും മദ്‌റസാ വിദ്യാര്‍ഥികളുടെ കലാ പരിപാടികളും ഉള്‍പ്പെടുന്നവയായിരുന്നു വിവിധ ഭാഗങ്ങളില്‍ നടന്ന നബിദിന ആഘോഷപരിപാടികള്‍.
പ്രവാസ ലോകത്ത് ഇവ റബീഉല്‍ അവ്വല്‍ അവസാനം വരെയും തുടരും.
[gallery link="file" columns="1" size="large" ids="190374,190375,190376,190377,190378,190397,190398,190399,190400,190401,190402,190403,190404,190405"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."