HOME
DETAILS

നിര്‍മാണത്തിലിരുന്ന ചുറ്റുമതില്‍ തകര്‍ന്ന് നാല് തൊഴിലാളികള്‍ മരിച്ചു

  
backup
December 22, 2016 | 7:18 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%9a%e0%b5%81%e0%b4%b1



കൂനൂര്‍: സ്വകാര്യ തേയില തോട്ടത്തിലെ നിര്‍മാണത്തിലിരുന്ന ചുറ്റുമതില്‍ തകര്‍ന്ന് നാല് തൊഴിലാളികള്‍ മരിച്ചു. നീലഗിരി ജില്ലയിലെ കൂന്നൂരില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരെയുള്ള മണിച്ചോലയിലെ സ്വകാര്യ എസ്‌റ്റേറ്റില്‍ ഇന്നലെ രാവിലെ 11നായിരുന്നു അപകടം.
തമിഴ്‌നാട് ധര്‍മപുരി ജില്ലയിലെ അരൂര്‍ സ്വദേശികളായ ആറുമുഖം(48), മകന്‍ പ്രതാപ്(20), കാമരാജ്(22), കാര്‍ത്തികേയന്‍(26) എന്നിവരാണ് മരിച്ചത്. മറ്റൊരു തൊഴിലാളി ജനഗര്‍(22) കോയമ്പത്തുര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ചുറ്റുമതിലിന്റെ താഴ്ഭാഗത്തെ മരം മുറിച്ചതിന് ശേഷം മരത്തിന്റെ വേരുകള്‍ മതിലിന് താഴ്ഭാഗത്ത് നിന്നും എടുത്തുമാറ്റിയതോടെ നിര്‍മ്മാണത്തിലിരുന്ന ചുറ്റുമതിലും മണ്ണുമുള്‍പ്പടെ ഇവരുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. നീലഗിരി ജില്ലാ കലക്ടര്‍ പി ശങ്കരന്‍,എസ്.പി മുരളി റംബ,  ആര്‍.ഡി.ഒ ഗീതപ്രിയ, ഡി.ആര്‍.ഒ ഭാസ്‌കര പാണ്ഡ്യന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പൊലിസ് അന്വേഷണം ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊട്ടിക്കലാശം: ഏഴ് ജില്ലകളിലെ പ്രചാരണം ഇന്ന് അവസാനിക്കും; കളംനിറഞ്ഞ് 'വിവാദ' രാഷ്ട്രീയം

Kerala
  •  16 hours ago
No Image

യു.എ.ഇ–ഒമാൻ ദേശീയാഘോഷങ്ങൾ: ഒരാഴ്ചക്കിടെ ഹത്ത അതിർത്തി കടന്നത് ഒന്നര ലക്ഷത്തിലധികം പേർ

oman
  •  16 hours ago
No Image

ഗോവയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം: 23 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഭൂരിഭാഗവും ജീവനക്കാർ

National
  •  16 hours ago
No Image

വീണ്ടും ഖത്തറിന്റെ മാധ്യസ്ഥത; ദോഹയില്‍ കൊളംബിയ ഇജിസി സമാധാന കരാര്‍

qatar
  •  16 hours ago
No Image

കൊല്ലത്ത് വൻ അഗ്നിബാധ: മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു; കോടികളുടെ നഷ്ടം

Kerala
  •  17 hours ago
No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  a day ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  a day ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  21 hours ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  a day ago