HOME
DETAILS

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: അപ്രൈസര്‍ അറസ്റ്റില്‍

  
backup
December 23 2016 | 21:12 PM

%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%aa%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%aa%e0%b4%a3%e0%b4%af%e0%b4%82-%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a4-4


കാഞ്ഞങ്ങാട്: ബാങ്കിലെത്തുന്ന ഇടപാടുകാരുമായുള്ള സൗഹൃദം മുതലാക്കി മുക്കുപണ്ടം പണയം വച്ച് തട്ടിപ്പു നടത്തിയ കേസില്‍  അപ്രൈസറെ പൊലിസ് അറസ്റ്റു ചെയ്തു.
 യൂനിയന്‍ ബാങ്ക് കാഞ്ഞങ്ങാട് ശാഖയിലെ അപ്രൈസര്‍ കൊവ്വല്‍പ്പള്ളിയിലെ  കെ.സി.ഷാബുവിനെയാണ്   ഹൊസ്ദുര്‍ഗ് സി.ഐ സി.കെ സുനില്‍കുമാറും സംഘവും  അറസ്റ്റ് ചെയ്തത്.  ഇയാളുടെ തട്ടിപ്പിന് കൂട്ട് നിന്ന  ആറു പേര്‍ക്കെതിരേയും പൊലിസ് കേസെടുത്തിട്ടുണ്ട്.  6,90,524 രൂപയാണ് മുക്കുപണ്ടം പണയപ്പെടുത്തി തട്ടിയെടുത്തതായി കണ്ടെത്തിയിരിക്കുന്നത്.  ഇതിന് കൂട്ടുനിന്ന അഭിലാഷ്, അശോകന്‍, പ്രകാശന്‍, സുകുമാരന്‍, ഭാസ്‌കരന്‍, അഷ്‌കര്‍, എന്നിവരുടെ പേരിലുമാണ് കേസെടുത്തിരിക്കുന്നത്.
  ജീവനക്കാരനായതിനാല്‍ സ്വര്‍ണം പണയം വെക്കാന്‍ കഴിയില്ലെന്നും അത്യാവശ്യമായി പണം ആവശ്യമുള്ളതിനാല്‍ സഹായിക്കണമെന്നും  സൗഹൃദമുള്ള ഇടപാടുകാരോട്  പറഞ്ഞു ബോധ്യപ്പെടുത്തി വേറെ ചിലരെയും ഷാബു കബളിപ്പിച്ചതായി സംശയമുണ്ടെന്നും പൊലിസ് പറഞ്ഞു.  എന്നാല്‍ ഇയാളെ  ബോധപൂര്‍വം തട്ടിപ്പിന് സഹായിച്ചുവെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചതോടെയാണ്  ആറുപേര്‍ക്കെതിരേ  കേസെടുത്തതെന്ന് പൊലിസ് വ്യക്തമാക്കി.  
 കഴിഞ്ഞ  അഞ്ച് വര്‍ഷമായി ഷാബു ബാങ്കില്‍ അപ്രൈസറാണ്.  അതിനിടെ ഷാബുവിനെ കുറിച്ച് സംശയം ഉയര്‍ന്നതോടെ ഇയാള്‍  മുങ്ങുകയായിരുന്നു. അഭിലാഷിന്റെ പേരില്‍ 2016 ആഗസ്റ്റ് 26ന് 75,000, അശോകന്റെ പേരില്‍ മെയ് 25നും,28നും യഥാക്രമം 1,70,000, ഒരു ലക്ഷം, പ്രകാശന്റെ പേരില്‍ ആഗസ്റ്റ് 19ന് 1,70,000 രൂപയുമാണ് വായ്പ എടുത്തത്. കഴിഞ്ഞ മാസം 23നാണ് സുകുമാരന്റെ പേരില്‍ 60,000 രൂപ എടുത്തത്, ഭാസ്‌കരന്റെ പേരില്‍ 2014 മെയ് 8ന് 34000 രൂപയും, അഷ്‌കറിന്റെ പേരില്‍ ജൂലൈ 25ന് 89,000 രൂപയുമാണ് വായ്പ എടുത്തത്.  കേന്ദ്ര സര്‍ക്കാറിന്റെ നോട്ടു നിരോധനം വന്നതോടെയാണ് ഷാബു പണ്ടങ്ങള്‍ തിരികെ എടുക്കാനുള്ള പണം കണ്ടെത്താനാവാതെ കുടുങ്ങിയതെന്നും പറയപ്പെടുന്നു. സംഭവത്തില്‍ പൊലിസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  a few seconds ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  7 hours ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  9 hours ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  10 hours ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  10 hours ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  11 hours ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  11 hours ago