HOME
DETAILS
MAL
മോദിയുടേത് പ്രധാന വിഷയങ്ങളില്‍നിന്ന് വ്യതിചലിച്ച പ്രസംഗം: മമത
backup
January 01 2017 | 05:01 AM
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി നടത്തിയ പുതുവത്സര പ്രസംഗത്തെ വിമര്‍ശിച്ചു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. മോദി പ്രധാന വിഷയങ്ങളായ കള്ളപ്പണത്തില്‍നിന്നും നോട്ടുനിരോധനത്തില്നിന്നും മുങ്ങിക്കളിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.
നോട്ടുനിരോധനം, കള്ളപ്പണം തുടങ്ങിയ പ്രധാന വിഷയങ്ങളില്‍നിന്നു വ്യതിചലിച്ച് മോദി സാമ്പത്തിക മന്ത്രിയുടെ സ്ഥാനമേറ്റെടുത്ത് ബജറ്റിനു മുന്നോടിയായുള്ള പ്രസംഗം നടത്തുകയാണ് ചെയ്തിരിക്കുന്നത്. പ്രസംഗം അടിസ്ഥാനരഹിതവും ഹൃദമില്ലാത്തതുമാണ്. ഒഴിഞ്ഞ പാത്രം കൂടുതല്‍ ഒച്ചയുണ്ടാക്കുമെന്നും മമത പരിഹസിച്ചു.
നോട്ടുനിരോധനത്തെ തുടര്‍ന്നു രാജ്യത്തുടനീളം വരിനിന്നു മരിച്ച 112 പേര്‍ക്ക് ആദരമര്‍പ്പിക്കാന്‍ പോലും മോദി മറന്നെന്ന് അവര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."