HOME
DETAILS
MAL
മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയ ഉടനെ അരൂരില്‍ ബോംബേറ്
backup
January 02 2017 | 05:01 AM
വടകര: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ വാഹനവ്യൂഹം കടന്നുപോയ ഉടനെ അരൂരില്‍ ബോംബേറ്. ഇന്നലെ രാത്രി 10ഓടെയാണ് സംഭവം. അരൂരില്‍ നിര്യാതനായ കോണ്‍ഗ്രസ് (എസ് ) മണ്ഡലം പ്രസിഡന്റ് സി.എച്ച് ബാബുവിന്റെ വീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി.
കടന്നപ്പള്ളി മരിച്ച വീട്ടിലെത്തിയ ഉടനെയാണ് ബോംബെറുണ്ടായത്. റോഡില്‍ വീണ ബോംബ് ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ചു. സ്റ്റീല്‍ ബോംബാണ് റോഡിലേക്ക് എറിഞ്ഞത്. സ്റ്റീല്‍ പാത്രത്തിന്റെ അവശിഷ്ടങ്ങള്‍ സംഭവ സ്ഥലത്ത് നിന്ന് പൊലിസ് കണ്ടെത്തി. നാദാപുരം എസ്.ഐ കെ.പി അഭിലാഷിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."