HOME
DETAILS

കൈക്കൂലി ആവശ്യപ്പെട്ട വിധികര്‍ത്താവിനെ ഡി.ഡി.ഇ കുടുക്കി

  
backup
January 04 2017 | 19:01 PM

%e0%b4%95%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf-%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b5%e0%b4%bf

പറവൂര്‍: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കൈക്കൂലി ആവശ്യപ്പെട്ട വിധികര്‍ത്താവിനെ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കുടുക്കി. മത്സരാര്‍ഥികളെ വിജയിപ്പിക്കാന്‍ നാലുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട നൃത്തവിഭാഗത്തിലെ വിധികര്‍ത്താവ് കണ്ണൂര്‍ സ്വദേശി ജയരാജിനെയാണ് പുറത്താക്കിയത്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റു മൂന്നു വിധികര്‍ത്താക്കളെയും ഒഴിവാക്കിയിട്ടുണ്ട്. മത്സരാര്‍ഥികളോട് പണം ആവശ്യപ്പെടുന്നതായി വിവരം ലഭിച്ചതിനെതുടര്‍ന്ന്  ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.എ സന്തോഷ് മത്സരാര്‍ഥിയുടെ രക്ഷിതാവെന്ന വ്യാജേന ഇയാളെ  ഫോണില്‍ വിളിച്ചു. എട്ട് മത്സരങ്ങളില്‍ താന്‍ വിധികര്‍ത്താവായി വരുമെന്നും എല്ലാ ഇനത്തിലും ഒന്നാം സ്ഥാനം രേഖപ്പെടുത്താമെന്നുമായിരുന്നു ഫോണില്‍ ഇയാള്‍ പറഞ്ഞത്. നാല് ലക്ഷം രൂപയാണ് ഇതിനായി ആവശ്യപ്പെട്ടത്. പണം ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാനും ആവശ്യപ്പെട്ടു. സംസാരം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ റെക്കോര്‍ഡ് ചെയ്തു. പിന്നീട് ഇന്നലെ രാവിലെ കലോത്സവ വേദിയിലെ വിധികര്‍ത്താക്കളുടെ മുറിയിലെത്തിയ ഇയാളെ മുനിസിപ്പല്‍ ചെയര്‍മാന്‍ രമേഷ് ഡി.കുറുപ്പും ഡി.ഡി.ഇയും മറ്റു സംഘാടകസമിതി അംഗങ്ങളും ചേര്‍ന്നു കൈയോടെ പിടികൂടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രിയിലെത്തി ഭാര്യ ഷെമീനയെ കണ്ടു, മകന്റെ ഖബറിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് റഹീം; ആശ്വസിപ്പിക്കാന്‍ കഴിയാതെ ബന്ധുക്കളും സുഹൃത്തുക്കളും

Kerala
  •  3 days ago
No Image

'വൈറ്റ് വാഷ് ഇല്ല, റമദാന് മുമ്പ് സംഭാലിലെ ഷാഹി ജുമാമസ്ജിദ് പരിസരം വൃത്തിയാക്കാം' അലഹബാദ് ഹൈക്കോടതി

National
  •  3 days ago
No Image

ഇംഗ്ലീഷ് വിദ്യാഭ്യാസമല്ല നേതാവാകാനുള്ള യോഗ്യത; തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.ജെ കുര്യന്‍

Kerala
  •  3 days ago
No Image

മതവിദ്വേഷ പരാമര്‍ശ കേസില്‍ പി.സി ജോര്‍ജിന് ജാമ്യം

Kerala
  •  3 days ago
No Image

'ഹോണ്‍ അടിച്ചിട്ടും മാറിയില്ല'; ഏറ്റുമാനൂരില്‍ ട്രെയിനിനുമുന്നില്‍ ചാടി മരിച്ചത് അമ്മയും മക്കളും, കുടുംബപ്രശ്‌നമെന്ന് നിഗമനം

Kerala
  •  3 days ago
No Image

കോഴിക്കോട് സ്വകാര്യ ട്യൂഷൻ സെൻ്ററിലെ ഫെയർവെൽ പരിപാടിക്കിടെ സംഘർഷം,   വിദ്യാർഥികൾ ഏറ്റുമുട്ടി, പരുക്ക് ; ഒരാളുടെ നില അതീവ ​ഗുരുതരം 

Kerala
  •  3 days ago
No Image

സ്വർണ വിലയിൽ ഇന്ന് വൻഇടിവ്; പവൻ വാങ്ങാൻ എത്രവേണമെന്ന് നോക്കാം

Business
  •  3 days ago
No Image

ഏഴ് വര്‍ഷത്തിന് ശേഷം അബ്ദുറഹീം നാട്ടിലെത്തി; തീരാനോവിന്റെ ഭാരവും പേറി വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ പിതാവ്

Kerala
  •  3 days ago
No Image

മാർച്ച് തികയ്ക്കാൻ വേണം 24,000 കോടി;  15,000 കോടി കടമെടുക്കാൻ കേന്ദ്രത്തെ സമീപിക്കും 

Kerala
  •  3 days ago
No Image

കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍; മരിച്ചത് ഒരു സ്ത്രീയും രണ്ടം പെണ്‍കുട്ടികളും 

Kerala
  •  3 days ago