HOME
DETAILS

കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ സ്വതന്ത്ര കര്‍ഷക സംഘം ധര്‍ണ നടത്തും

  
backup
January 07 2017 | 23:01 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%a8%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95

കല്‍പ്പറ്റ: കര്‍ഷക വഞ്ചനയും ജനനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടില്‍ പ്രതിഷേധിച്ച് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന സമരപരിപാടിയുടെ ഭാഗമായി ഈമാസം 10ന് ജില്ലയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മുന്‍പില്‍ ധര്‍ണയും മാര്‍ച്ചും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പോസ്റ്റോഫിസ്, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, വില്ലേജ് ഓഫിസ്, കൃഷിഭവന്‍ തുടങ്ങിയ ഓഫിസുകള്‍ക്കു മുമ്പിലാണ് ധര്‍ണ. സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായിരിക്കയാണ്. റേഷന്‍ വിതരണംപോലും നടക്കുന്നില്ല. ജനോപകാരപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ട സര്‍ക്കാര്‍ എല്ലാ കാര്യങ്ങളിലും നിസ്സംഗതാഭാവം നടിക്കുകയാണ്. കര്‍ഷകരും സാധാരണക്കാരും മറ്റുമാണ് ഇതിന്റെയെല്ലാം ദുരിതം പേറുന്നത്.
കറന്‍സി നിരോധനം കാര്‍ഷിക മേഖലയ്ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. യഥാസമയം കൃഷി ഇറക്കാനും വിളവെടുപ്പ് നടത്താനോ ഉല്‍പന്നം വിറ്റഴിക്കാനോ കഴിയാതെ കര്‍ഷകരും മറ്റും ബുദ്ധിമുട്ടനുഭവിക്കുകയാണ്. കര്‍ഷകരുടെ കാര്‍ഷിക-കാര്‍ഷികേതര കടങ്ങള്‍ എഴുതിത്തള്ളുക, ചെറുകിട-പരിമിത കര്‍ഷകര്‍ക്ക് കൃഷിക്കാവശ്യമായ സാമ്പത്തിക സഹായം പലിശരഹിത വായ്പയായി നല്‍കുക, വൈദ്യുതി, വെള്ളം, വിത്ത്, വളം, കൂലി എന്നിവ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കുക, കൃഷിഭവനുകള്‍ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, കൃഷിഭവനുകളില്‍ കൃഷിഓഫിസര്‍മാരെ നിയമിക്കുക, നിത്യോപയോഗ സാധനങ്ങളുടെയും മറ്റും വിലക്കയറ്റം തടയുക, റേഷന്‍ നിഷേധിക്കുന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയുക.
ചെറുകിട-പരിമിത കര്‍ഷകരെ റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, കര്‍ഷക പെന്‍ഷന്‍ കുടിശ്ശിക സഹിതം വിതരണം ചെയ്യുക, പെന്‍ഷന്‍ തുക ക്ലാസ്സ് ഫോര്‍ ജീവനക്കാരുടെ പെന്‍ഷന്‍ തുകയ്ക്ക് തുല്യമാക്കുക, ബാണാസുര സാഗര്‍, കാരാപ്പുഴ പദ്ധതികളിലെ വെള്ളം കൃഷിക്കും കുടിവെള്ളത്തിനുമായി പ്രയോജനപ്പെടുത്തുക, കബനിയിലൂടെ കര്‍ണാടകയിലേക്ക് ഒഴുകിപാഴാകുന്ന വെള്ളം വയനാട്ടില്‍ കൃഷിക്കായി ഉപയോഗിക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുക.
വന്യമൃഗങ്ങളില്‍ നിന്നും ജനങ്ങള്‍ക്കും കൃഷിക്കും സംരക്ഷണം നല്‍കുക, വന്യമൃഗശല്യംമൂലം കൃഷിക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കുക, കൃഷിഭവന്‍ മുഖേന വിതരണം ചെയ്യുന്ന വിത്ത്, വളം, കീടനാശിനി തുടങ്ങിയവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുക, നാമമാത്ര കൃഷി ആനൂകൂല്യങ്ങള്‍ക്കുപകരം കൃഷിയുടെ പ്രാധാന്യവും കര്‍ഷകരുടെ ആവശ്യങ്ങളും പരിഗണിച്ച് തുകവര്‍ധിപ്പിക്കുകയും സഹായങ്ങള്‍ കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കുകയും ചെയ്യുക, കൃഷിക്കാരോട് അനുകൂലമല്ലാത്ത സമീപനം ബാങ്കുകള്‍ ഉപേക്ഷിക്കുക, കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ കൂടിയവിലയ്ക്ക് സംഭരിക്കാന്‍ നടപടി എടുക്കുക, നെല്ല്, നാളികേരം സംഭരിച്ച ഇനത്തിലുള്ള കുടിശ്ശിക കര്‍ഷകര്‍ക്ക് നല്‍കുക, വരള്‍ച്ച വെള്ളപ്പൊക്കം മൂലമുണ്ടായ കൃഷിക്കെടുതികളുടെ നഷ്ടപരിഹാരം വിതരണം ചെയ്യുക, കൃഷിവികസനത്തിനായി പ്രത്യേകം പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന് അവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് വി അസൈനാര്‍ ഹാജി, ജനറല്‍ സെക്രട്ടറി സി. മമ്മി പൊഴുതന, ട്രഷറര്‍ ടി.പി. അഹമ്മദ്‌കോയ, ഒ.കെ മൂസ്സഹാജി, ബാവ കുഞ്ഞിമുഹമ്മദ്, മായന്‍ മുതിര, അന്ത്രു മണക്കോടന്‍, കെ ഹംസ്സ ഹാജി എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago