ആറാട്ടുപുഴയെ മാതൃകാ ഗ്രാമമാക്കുമെന്ന് കെ.സി വേണുഗോപാല്‍ എം.പി
ആലപ്പുഴ: സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയില്‍ ഉള്‍പ്പെടുത്തിയ ആറാട്ടുപുഴ പഞ്ചായത്തില്‍ സമഗ്ര വികസനം സാധ്യമാക്കുമെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. ഇതിനായി വിവിധ സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന്.
എസ്.എ.ജി.വൈ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത പ്രാഥമികതല യോഗത്തില്‍ എം.പി പറഞ്ഞു. 2004ല്‍ സുനാമിയില്‍ ഏറ്റവും കൂടുതല്‍ ദുരിതങ്ങള്‍ ഏറ്റുവാങ്ങിയ ആറാട്ടുപുഴ പരിസ്ഥിതിപരമായും ഭൂമിശാസ്ത്രപരമായും ദുര്‍ബലമായ ഈ പ്രദേശമാണ്. ഇവിടെ മത്സ്യതൊഴിലാളികളും കയര്‍തൊഴിലാളികളും മറ്റുമാണ് തിങ്ങിപ്പാര്‍ക്കുന്നത്. അതിനാലാണ് ആറാട്ടുപുഴ പഞ്ചായത്തിനെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തതെന്നും എം പി പറഞ്ഞു. കടലാക്രമണം രൂക്ഷമായ ആറാട്ടുപുഴയില്‍ സോഷ്യല്‍ ഫോറസ്റ്ററിയുമായി ചേര്‍ന്ന് കണ്ടല്‍ക്കാടുകള്‍ വെച്ചു പിടിപ്പിക്കുവാന്‍ ശ്രമിക്കണം.
ബ്രോഡ് ബാന്റ് കണക്റ്റിവിറ്റിയുടെ കാര്യത്തിലുള്ള പിന്നോക്കാവസ്ഥ പരിഹരിക്കുവാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും യോഗത്തില്‍ ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥര്‍ക്ക് എം പി നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."