'പാറേക്കവല-ചീനിക്കുഴി റോഡ് സഞ്ചാരയോഗ്യമാക്കണം'
ഉടുമ്പന്നൂര്‍: പാറേക്കാവല-മഞ്ചിക്കല്ല്-ചീനിക്കുഴി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വിവിധതരത്തിലുള്ള പ്രക്ഷോഭങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. റോഡ് ഉപരോധം അടക്കമുള്ള പ്രക്ഷോഭങ്ങള്‍ കൂടാതെ അധികൃതര്‍ക്ക് നിവേദനവും നല്‍കി.
റോഡ് വീതികൂട്ടി ടാറിങ് ഉള്‍പ്പെടെയുള്ള പണികള്‍ക്ക് എസ്റ്റിമറ്റും ടെണ്ടറുമായെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍മാത്രം നടക്കുന്നില്ല. പൊളിഞ്ഞ റോഡിന്റെ സൈഡ് മിറ്റല്‍ ചെയ്ത് ടാറിങ്ങിനുള്ള നടപടികള്‍ ആരംഭിച്ചപ്പോഴേക്കും മഴക്കാലമായി. മഴമാറിയാല്‍ ഉടന്‍ പണികള്‍ ആരംഭുക്കുമെന്ന ഉറപ്പ് നാളിതുവരെയും പാലിച്ചിട്ടില്ല.
കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ ഇരുചക്രവാഹന യാത്ര പ്രയാസകരമായിരിക്കുകയാണ്. വേനലായതോടെ റോഡ് സൈഡിലെ താമസക്കാര്‍ക്ക് പൊടിശല്യവും വര്‍ധിച്ചു. എത്രയും പെട്ടെന്ന് റോഡ് പണി പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."