HOME
DETAILS

പൊതുമരാമത്ത് നിര്‍മാണങ്ങളില്‍ കൃത്യതയും വേഗതയും ഉറപ്പ് വരുത്തും: മന്ത്രി ജി. സുധാകരന്‍

  
backup
January 14, 2017 | 1:52 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%99%e0%b5%8d

 

കൊല്ലം: പൊതുമരാമത്ത് നിര്‍മാണങ്ങളില്‍ കൃത്യതയും വേഗതയും ഉറപ്പ് വരുത്തുമെന്ന് മന്ത്രി ജി. സുധാകരന്‍. പള്ളിമണ്‍ പുതിയ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിര്‍മാണങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്ന സാമഗ്രികള്‍ കൃത്യമായി ഉപയോഗിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. നിയമങ്ങളും ചട്ടങ്ങളും പാലിച്ചാകണം നിര്‍മാണം. കാലതാമസം സൃഷ്ടിച്ച് നിരക്ക് വ്യത്യാസവും എസ്റ്റിമേറ്റ് പുതുക്കലും വരുത്തി സര്‍ക്കാരിന് സാമ്പത്തിക നഷ്ടവും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാകുന്ന സാഹചര്യം അനുവദിക്കില്ല. നിര്‍മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. അനാവശ്യ ഇടപെടലുകള്‍ക്കോ ബാഹ്യസമ്മര്‍ദങ്ങള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ ഉദ്യോഗസ്ഥര്‍ വഴിപ്പെടാന്‍ പാടില്ല. ശാസ്ത്രീയമായ നിര്‍മാണത്തിലൂടെ റോഡുകള്‍ ദീര്‍ഘകാലം ഉപയോഗയോഗ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പുതിയ ഡിസൈനുകള്‍ ആവിഷ്‌കരിക്കാന്‍ എന്‍ജിനിയര്‍മാര്‍ക്ക് കഴിയണം.
ഏനാത്ത് പാലത്തിന്റെ ബലക്ഷയത്തില്‍ നിര്‍മാണ സമയത്തെ അപാകമടക്കം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഐ.ഐ.ടിയില്‍ നിന്നുള്ള വിദഗ്ധന്റെ നേതൃത്വത്തിലുള്ള പരിശോധനയ്ക്ക് ശേഷം ബലപ്പെടുത്തല്‍ സംബന്ധിച്ച തീരുമാനം ഉണ്ടാകും. പുതിയ പാലത്തിന്റെ സാധ്യതയും ആവശ്യമെങ്കില്‍ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. നിര്‍ദിഷ്ട തീരദേശ, മലയോര പാതകള്‍, ദേശീയ പാത നാലുവരിയാക്കല്‍, സംസ്ഥാന പാത, മുഖ്യ ജില്ലാ റോഡുകള്‍, മറ്റു പൊതുമരാമത്ത് റോഡുകള്‍ തുടങ്ങിയവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യത്തില്‍ വന്‍കുതിച്ചുചാട്ടമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
കണ്ണനല്ലൂര്‍ ജങ്ഷന്‍ വിപുലീകരണത്തിന് 11 കോടി രൂപയുടെ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, മുന്‍ എം.എല്‍.എ മാരായ ഡോ. ജി പ്രതാപവര്‍മ്മ തമ്പാന്‍, ഡോ. എ. യൂനുസ്‌കുഞ്ഞ്, ജില്ലാ പഞ്ചായത്തംഗം സി.പി പ്രദീപ്, ബ്ലോക്ക് പഞ്ചായത്തംഗം പള്ളിമണ്‍ സന്തോഷ്, പഞ്ചായത്തംഗങ്ങളായ പ്രസന്ന രാമചന്ദ്രന്‍, എന്‍ ബാബു, ഷീബ, എം.എസ് ശ്യാംകുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പങ്കെടുത്തു. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നാസറുദ്ദീന്‍ സ്വാഗതവും സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വി.വി ബിനു നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനില്‍ പ്രക്ഷോഭം വ്യാപിക്കുന്നു; അരക്ഷിതാവസ്ഥ സൃഷ്ടിച്ചാല്‍ നിര്‍ണായക പ്രതികരണമെന്ന് പ്രോസിക്യൂട്ടര്‍ ജനറല്‍ 

International
  •  9 days ago
No Image

എസ്.ഐ.ടിയില്‍ സി.പി.എം ബന്ധമുള്ള രണ്ട് സി.ഐമാര്‍; അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമെന്ന് വി.ഡി സതീശന്‍

Kerala
  •  9 days ago
No Image

സി.പി.ഐ ചതിയന്‍ ചന്തുവെന്ന് വെള്ളാപ്പള്ളി;  പറയുന്നവര്‍ക്കാണ് ആ തൊപ്പി ചേരുകയെന്ന് ബിനോയ് വിശ്വം

Kerala
  •  9 days ago
No Image

'മൂന്നാം കക്ഷി ഇല്ല' ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ ഇടപെട്ടെന്ന് ചൈനയുടെ അവകാശവാദവും തള്ളി ഇന്ത്യ 

International
  •  9 days ago
No Image

ബസുകള്‍ 24 മണിക്കൂറിനുള്ളില്‍ തിരികെ തരാം; പകരം 150 ബസുകള്‍ കൊണ്ടുവരും; കണക്ക് നിരത്ത് ഗതാഗതമന്ത്രിയുടെ മറുപടി

Kerala
  •  9 days ago
No Image

അവസാന കത്തുമയച്ച് 'പെട്ടി' പൂട്ടി ഡെന്‍മാര്‍ക്ക്; തപാല്‍ സംവിധാനം അവസാനിപ്പിക്കുന്ന ആദ്യരാജ്യം

International
  •  9 days ago
No Image

മലപ്പുറം പരാമര്‍ശത്തില്‍ പ്രതികരണം തേടി; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി വെള്ളാപ്പള്ളി, മൈക്ക് തള്ളിമാറ്റി

Kerala
  •  9 days ago
No Image

കാസർകോട് വൻ എംഡിഎംഎ വേട്ട; ഒരു സ്ത്രീയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

Kerala
  •  9 days ago
No Image

ശബരിമല യുവതീപ്രവേശനം: എം സ്വരാജ് നടത്തിയ വിവാദ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി

Kerala
  •  9 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്.ഐ.ടി നീക്കം

Kerala
  •  9 days ago