HOME
DETAILS

ദേശീയപാത വികസനത്തിന്റെ പേരില്‍ പാറപൊട്ടിക്കുന്നത് ഹൈക്കോടതി തടഞ്ഞു

  
backup
January 17 2017 | 23:01 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa

 

പാലക്കാട്: ദേശീയപാത വികസനത്തിനെന്ന പേരില്‍ തൃശൂര്‍ - വടക്കഞ്ചേരി റൂട്ടില്‍ പാറപൊട്ടിക്കുന്നത് ഹൈക്കോടതി തടഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ജിയോളജിസ്റ്റിന്റെയും അനുമതി വാങ്ങാതെ പാറ പൊട്ടിക്കരുതെന്നും അനുമതി ലഭിക്കുന്നതുവരെ പാറ പൊട്ടിക്കുന്നില്ലെന്ന് തൃശൂര്‍ ജില്ലാ ഭരണകൂടം ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സമീപവാസികള്‍ക്കുള്ള ബുദ്ധിമുട്ട് പരമാവധി കുറച്ച് രേഖാമൂലമുള്ള അനുമതിയോടെ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് പാറപൊട്ടിക്കാനാണ് വ്യവസ്ഥയുള്ളതെന്നു കോടതി പറഞ്ഞൂ. റോഡ്, പാലം തുടങ്ങിയവയുടെ നിര്‍മ്മാണത്തിനായി പാറ പൊട്ടിക്കാന്‍ ചില വ്യവസ്ഥകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അനിയന്ത്രിതമായി പാറപൊട്ടിക്കുന്നതു മൂലം നാട്ടുകാര്‍ക്കുണ്ടാവുന്ന ദുരിതങ്ങള്‍ കണ്ടു നില്‍ക്കാനാവില്ല. വികസനത്തിന് പ്രാഥമിക പരിഗണനയുണ്ടെങ്കിലും നിലവിലുള്ള നിയമങ്ങള്‍ കാറ്റില്‍പറത്തി, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ, പൗരന്റെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന പ്രവൃത്തികള്‍ അനുവദിക്കാനാവില്ല. പാറ പൊട്ടിക്കുന്നത് തടഞ്ഞാല്‍ ദേശീയപാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ വൈകുമെന്ന് കരാറുകാര്‍ പറയുന്നു. എന്നാല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍, ജനങ്ങള്‍ക്കുണ്ടാവുന്ന നാശനഷ്ടങ്ങള്‍ എന്നിവയേക്കാള്‍ വലുതല്ലിത്. പരിസ്ഥിതി സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും റോഡു പണിക്കും ബാധകമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ പാറപൊട്ടിക്കരുത്. പാറ പൊട്ടിക്കുന്നതു മൂലമുള്ള ആഘാതം പഠിക്കണം- ഉത്തരവില്‍ പറയുന്നു.
ദേശീയപാത ആറുവരിയാക്കുന്നതിനു വേണ്ടി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് റോഡ് സൈഡിലെ പാറപൊട്ടിക്കുന്നത് സമീപത്തെ വീടുകള്‍ക്ക് നാശമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് തൃശൂര്‍ പട്ടിക്കാട് സ്വദേശി ബഷീര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. വടക്കഞ്ചേരി വരെയുള്ള റൂട്ടില്‍ പാറ പൊട്ടിക്കാന്‍ എഡിഎം നല്‍കിയ അനുമതി കരാറുകാരായ തൃശൂര്‍ എക്‌സ്പ്രസ് വേ ലിമിറ്റഡ് അധികൃതര്‍ ഹാജരാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണി; സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്

National
  •  2 months ago
No Image

തിരുനെല്ലി ക്ഷേത്രത്തിൽ വാവുബലി ഒരുക്കത്തിനിടെ മോഷണശ്രമം; ‌ രണ്ട് യുവതികൾ പിടിയിൽ

Kerala
  •  2 months ago
No Image

സാൻഡ്രിംഗ്ഹാം ഹൗസിൽ ചാൾസ് രാജാവിനെ സന്ദർശിച്ച് വൃക്ഷത്തൈ സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  2 months ago
No Image

ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 27 പേർക്ക് പരുക്ക്

National
  •  2 months ago
No Image

കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട; പയ്യന്നൂർ സ്വദേശിയായ യുവതി പിടിയിൽ

Kerala
  •  2 months ago
No Image

സംഭല്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിക്ക് ജാമ്യം 

National
  •  2 months ago
No Image

കാഞ്ഞങ്ങാട്ട് പ്രാദേശിക അവധി; സ്കൂളുകളും കടകളും അടച്ചിടണം, ഗതാഗത നിയന്ത്രണവും

Kerala
  •  2 months ago
No Image

കുവൈത്തിലെ ജലീബ് അൽ-ഷുയൂഖിൽ വൻ റെയ്ഡ്; നിരവധി പ്രവാസികൾ അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ഐപിഎസ് തലത്തിൽ അഴിച്ചുപണിയുമായി സർക്കാർ; പോക്സോ വിവാദത്തിൽപെട്ട പത്തനംതിട്ട എസ്പിയ്ക്ക് ഉയർന്ന ചുമതല

Kerala
  •  2 months ago
No Image

പതിനെട്ടുകാരനായ പ്രണയനൈരാശ്യക്കാരൻ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു; ജനക്കൂട്ടം രക്ഷയ്‌ക്കെത്തി

National
  •  2 months ago