HOME
DETAILS

ബജറ്റില്‍ കേരളത്തെ പാടെ അവഗണിച്ചു: പ്രതിപക്ഷ നേതാവ്

  
backup
February 01, 2017 | 7:11 PM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b4%be%e0%b4%9f%e0%b5%86


തിരുവനന്തപുരം: യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്ത കേന്ദ്ര ബജറ്റ് കേരളത്തെ പാടെ അവഗണിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രം 2015ല്‍ ഉറപ്പ് നല്‍കിയ എയിംസ് ഇത്തവണയും കേരളത്തിന് നിഷേധിച്ചതിന് ഒരു നീതീകരണവുമില്ല. നോട്ട് പ്രതിസന്ധി മൂലം തകര്‍ന്ന സമ്പദ്‌വ്യവസ്ഥയെ കരകയറ്റാനുള്ള ക്രിയാത്മക നിര്‍ദേശങ്ങളൊന്നും അരുണ്‍ ജയ്റ്റിലി മുന്നോട്ട് വയ്ക്കുന്നില്ല. പുതിയ ക്ഷേമപദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടുമില്ല. നോട്ട് പരിഷ്‌ക്കരണം മൂലം തകര്‍ന്ന കേരളത്തിന്റെ സഹകരണ മേഖലയെ രക്ഷിക്കാനുള്ള പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നികുതിദായകര്‍ക്ക് വന്‍ഇളവുകള്‍ നല്‍കുമെന്നാണ് പ്രചരിക്കപ്പെട്ടിരുന്നതെങ്കിലും നാമമാത്രമായ ആശ്വാസമേ അവര്‍ക്ക് ലഭിച്ചുള്ളൂ. റെയില്‍ വികസനത്തിന്റെ കാര്യത്തിലും കേരളത്തിന് അവഗണന മാത്രമാണ് ബജറ്റില്‍ ലഭിച്ചിരിക്കുന്നത്. കേരളത്തിന്റെ ആവശ്യങ്ങളൊന്നും അംഗീകരിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയില്‍ ഇന്ന് മുതല്‍ മഴക്ക് സാധ്യത, ജാഗ്രത പാലിക്കാന്‍ നിര്‍ദേശം | Saudi Weather

Saudi-arabia
  •  19 hours ago
No Image

യുഎഇയില്‍ ശക്തമായ മഴ, കടല്‍ ക്ഷോഭം: ജാഗ്രത പാലിക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം | UAE Weather

uae
  •  20 hours ago
No Image

നാടും നഗരവും യു.ഡി.എഫ്  പടയോട്ടം; ഭരണവിരുദ്ധ വികാരം നിഴലിച്ചു; വോട്ടുചോർച്ചയിൽ അമ്പരന്ന് സി.പി.എം

Kerala
  •  20 hours ago
No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  a day ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  a day ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  a day ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  a day ago