HOME
DETAILS

ജീവന്‍ രക്ഷാപതക് സമ്മാനത്തുക റൊമാരിയോ ഏറ്റുവാങ്ങി

  
backup
May 28, 2016 | 12:11 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%aa%e0%b4%a4%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4

തൃശൂര്‍: കനാലില്‍ വീണ 12 കാരിയെ സ്വജീവന്‍ പണയപ്പെടുത്തി രക്ഷിച്ച 17 കാരന് ഭാരത സര്‍ക്കാര്‍ നല്‍കിയ ജീവന്‍ രക്ഷാ പതക് അവാര്‍ഡിന്റെ സമ്മാന തുക തൃശൂര്‍ ജില്ലാ കലക്ടര്‍ വി.രതീശന്‍ പോട്ട സ്വദേശി തെക്കേക്കര വീട്ടില്‍ റൊമാരിയോ ജോണ്‍സണ് കലക്ടറുടെ ചേംബറില്‍ കൈമാറി.
സമ്മാനത്തുകയായ 49,000 രൂപയുടെ ചെക്കുകള്‍ ഏറ്റുവാങ്ങി. ചാലക്കുടി തഹസില്‍ദാര്‍ കെ.ജെ ആന്റണി, എ.ഡി.എം ഇന്‍ചാര്‍ജ് എം.ജി രാമചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. റൊമാരിയോ ജോണ്‍സന്റെ മാതാപിതാക്കളും ചേംബറിലെത്തി. 2014 ഏപ്രില്‍ 27 ന് ഉച്ച്‌യ്ക്ക് 12 ന്  ചാലക്കുടി പുഴയുടെ വലതുകര കനാല്‍ ബണ്ടിനോട് ചേര്‍ന്ന് പൂപറിക്കുകയായിരുന്ന ലിയാന്റോ എന്ന പെണ്‍കുട്ടി കാലു തെറ്റി കനാലില്‍ വീഴുകയും കരയിലുണ്ടായിരുന്നവരുടെ കരച്ചില്‍ കേട്ടെത്തിയ റൊമാരിയോ കനാലിലേക്ക് ചാടി ലിയാന്റോയെ രക്ഷിക്കുകയുമായിരുന്നു.  
മൂന്ന് മീറ്റര്‍ ആഴവും 10 മീറ്ററിലേറെ വീതിയുമുള്ള കനാലില്‍ സംഭവ സമയത്ത് രണ്ട് മീറ്ററിലേറെ വെള്ളവും നല്ല ഒഴുക്കും ഉണ്ടായിരുന്നു.  ശക്തമായ ഒഴുക്കില്‍ ലിയാന്റോ 50 മീറ്ററിലേറെ ദൂരം ഒഴുകി പോയിരുന്നു.  സംഭവ സമയത്ത് മാള ഐരാണിക്കുളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു റൊമാരിയോ.  റൊമാരിയോയുടെ പിതൃസഹോദരി പുത്രിയാണ് ലിയാന്റോ.   



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  a day ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  a day ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  2 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  2 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  2 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  2 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  2 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  2 days ago
No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  2 days ago