HOME
DETAILS

തണല്‍ നിധി വിഭവ സമാഹരണം ഏപ്രില്‍ 8, 9 തിയതികളില്‍

  
backup
February 04 2017 | 04:02 AM

%e0%b4%a4%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%b5-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%b9%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%8f

വടകര: വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചെയ്ത് നല്‍കുന്നതിനായി വടകര തണലിന്റെ ആഭിമുഖ്യത്തില്‍ ജനകീയ നിധി സമാഹരണം ഏപ്രില്‍ 8,9 തിയതികളിലായി നടത്തും. വടകര, കൊയിലാണ്ടി, പയ്യോളി മുനിസിപ്പാലിറ്റികളിലും 35ഓളം സമീപ പഞ്ചായത്തുകളിലുമാണ് നിധി സമാഹരണം നടത്തുക. 2011ല്‍ 10 ഡയാലിസിസ് മെഷീനുകളിലായി പ്രവര്‍ത്തനം തുടങ്ങിയ തണലില്‍ ഇപ്പോള്‍ 70 മെഷീനുകളിലായി 400ഓളം പേര്‍ക്ക് സൗജന്യ ഡയാലിസിസ് ചെയ്തുവരുന്നുണ്ട്. ഒന്നര വര്‍ഷത്തെ കാലയളവില്‍ 70,965 സൗജന്യ ഡയാലിസിസുകള്‍ ചെയ്തു. സൗജന്യമായാണ് 400 ലേറെ രോഗികള്‍ക്ക് ഡയാലിസിസ് നല്‍കുന്നത്.
2015 മെയ് 9,10 തിയതികളില്‍ പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച രണ്ടു കോടിയിലേറെ രൂപ ഉപയോഗിച്ചാണ് ഇത്രയും കാലം സൗജന്യ ഡയാലിസിസ് നല്‍കാന്‍ കഴിഞ്ഞതെന്ന് തണല്‍ സംഘാടകര്‍ പറഞ്ഞു. സൗജന്യ ഡയാലിസിസ് തുടര്‍ന്നും നല്‍കുന്നതിന് ജനകീയ വിഭവ സമാഹരണം നടത്താന്‍ വടകര ടൗണ്‍ഹാളില്‍ ചേര്‍ന്ന വടകര, കൊയിലാണ്ടി, പയ്യോളി മുനിസിപ്പാലിറ്റികളുടെയും 35ഓളം സമീപ പഞ്ചായത്തുകളിലെയും അധ്യക്ഷന്‍മാര്‍, മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ ക്ലബുകളുടെയും, റസിഡന്‍സ് അസോസിയേഷന്റെയും പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചു.
യോഗം വടകര മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ദിവാകരന്‍, ടി.കേളു, സോമന്‍ മുതുവന, അടിയേരി രവി, എം.പി അഹമ്മദ്, കെ. സോമന്‍, മുക്കോലക്കല്‍ ഹംസ, നിസാം, ടി.ഐ നാസര്‍, രജീഷ് അക്കറോല്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago