ആരോഗ്യ കേന്ദ്രത്തില്‍ അനാരോഗ്യ പ്രവര്‍ത്തനങ്ങള്‍
നാദാപുരം: പൊതുജനാരോഗ്യത്തിന് മാതൃകയാകേണ്ട ആരോഗ്യകേന്ദ്രം തന്നെ പരിസര മലിനീകരണത്തിന് കൂട്ടുനില്‍ക്കുന്നതായി ആക്ഷേപം ഉയരുന്നു. നാദാപുരം താലൂക്ക് ആശുപത്രിക്കെതിരെയാണ് പരിസര വാസികള്‍ പരാതിയുമായി രംഗത്തെത്തിയത്.
ആശുപത്രിയില്‍ രോഗികള്‍ക്കായി ഉപയോഗിക്കുന്ന കോട്ടണ്‍, പഞ്ഞി ഉപയോഗം കഴിഞ്ഞ സിറിഞ്ചുകള്‍ മറ്റു വസ്തുക്കള്‍ എന്നിവ ശരിയായ രീതിയില്‍ സംസ്‌കരിക്കാതെ കോമ്പൗണ്ടിനുള്ളില്‍ വച്ചുതന്നെ കത്തിക്കുന്നെന്ന് പരാതി. പുതുതായി പണി കഴിപ്പിച്ച കെട്ടിടത്തിനടുത്ത് സ്ഥാപിച്ച ടാര്‍ വീപ്പയില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചു തീയിടുകയാണ് പതിവ്. ഇതോടെ ദുര്‍ഗന്ധം പടര്‍ന്ന് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുകയാണ്. ദിവസവും വൈകിട്ടാണ് ആശുപത്രി ജീവനക്കാര്‍ ഇവയ്ക്കു തീയിടുന്നത്. ഇതോടൊപ്പം പുറം തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങളും മറ്റും ആശുപത്രിയോട് ചേര്‍ന്ന ഒഴിഞ്ഞ സ്ഥലങ്ങളിലും സ്വകാര്യ വ്യക്തിയുടെ പറമ്പിലുമാണ് വലിച്ചെറിയുന്നത്.
ഇവിടങ്ങളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ വഴിയാത്രക്കാരും പരിസരത്തെ താമസക്കാരുമാണ് പ്രയാസത്തിലാകുന്നത്. സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതികളും മറ്റു ബോധവല്‍ക്കരണ പരിപാടികളും ആശുപത്രി കേന്ദ്രീകരിച്ചാണ് ആസൂത്രണം ചെയ്യുന്നത്. ഇതിനായി പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളില്‍ പദ്ധതികള്‍ നിര്‍വഹിക്കാന്‍ ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ തസ്തികയുമുണ്ട്. ഇവരാണ് അടിത്തട്ടിലുള്ള ബോധവല്‍ക്കരണ പരിപാടികളും മാലിന്യ നിര്‍മാര്‍ജന പദ്ധതികളും ആസൂത്രണം ചെയ്യുന്നത്. ഡെങ്കിപ്പനിയും, എലിപ്പനിയും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള നാദാപുരത്ത് ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ മലിനീകരണത്തിന് കൂട്ട് നില്‍ക്കുന്നത് പലതവണ ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."