HOME
DETAILS

ഉപ്ഹാര്‍ കേസ്: പ്രതിക്ക് ഒരുവര്‍ഷം തടവ്

  
backup
February 09 2017 | 19:02 PM

%e0%b4%89%e0%b4%aa%e0%b5%8d%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഉപ്ഹാര്‍ തിയറ്ററിന് തീപിടിച്ച് 59 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ തിയറ്റര്‍ ഉടമസ്ഥരിലൊരാള്‍ക്ക് സുപ്രിം കോടതി തടവു ശിക്ഷ വിധിച്ചു. ഉടമ ഗോപാല്‍ അന്‍സാലിനെയാണ് ഒരു വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചത്. ഇയാളുടെ സഹോദരന്‍ സുഷില്‍ അന്‍സാലിന് പ്രായത്തിന്റെ ആനുകൂല്യം നല്‍കി ശിക്ഷയില്‍ നിന്ന് ഒഴിവാക്കി.
1997ല്‍ തിയറ്ററിലുണ്ടായ തീപിടിത്തത്തില്‍ 59 പേര്‍ മരിക്കുകയും 100 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സിനിമാ പ്രദര്‍ശനം നടക്കുന്ന സമയമായതിനാല്‍ തിയറ്റര്‍ ബാല്‍ക്കണിയില്‍ കുടുങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.
ദക്ഷിണ ഡല്‍ഹിയിലെ ഗ്രീന്‍പാര്‍ക്കിലുള്ള തിയറ്ററില്‍ നടത്തിയ പരിശോധനയില്‍ സുരക്ഷാ സൗകര്യങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. സീറ്റുകള്‍ക്കായി വാതിലുകള്‍ അടച്ചുകെട്ടിയതായും കണ്ടെത്തി. 2015ല്‍ ഉടമകളെ കോടതി ശിക്ഷയില്‍ നിന്നും ഒഴിവാക്കിയെങ്കിലും കേസന്വേഷിച്ച സി.ബി.ഐയുടെ അഭ്യര്‍ഥന പ്രകാരം കേസ് വീണ്ടും പരിഗണിച്ചാണ് ഉടമകളിലൊരാളെ ശിക്ഷിക്കുന്നതിലേക്ക് എത്തിയത്.
അതേസമയം തന്റെ രണ്ട് മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ തിയറ്റര്‍ ഉടമകളെ നേരത്തെ തന്നെ കൊല്ലണമായിരുന്നുവെന്ന് നീലം കൃഷ്ണമൂര്‍ത്തി പറഞ്ഞു.
ഇവരുടെ രണ്ട് പെണ്‍മക്കളാണ് അപകടത്തില്‍ മരിച്ചത്. പ്രതി ഗോപാല്‍ അന്‍സാലിന് നല്‍കിയ ശിക്ഷ കുറഞ്ഞുപോയെന്ന് അറിഞ്ഞ ഉടനെയാണ് ഉപഹാര്‍ ദുരന്തത്തിലെ ഇരകളുടെ അസോസിയേഷന്‍ പ്രസിഡന്റുകൂടിയായ നീലം ഇങ്ങനെ പ്രതികരിച്ചത്. സഹോദരങ്ങളടക്കം 16 പേരെ പ്രതികളാക്കിയാണ് സി.ബി.ഐ കേസെടുത്തിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago