HOME
DETAILS

പീസ് സ്‌കൂള്‍ പൂട്ടുന്നതിന് സ്റ്റേ

  
backup
January 22, 2018 | 11:49 PM

%e0%b4%aa%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4


കൊച്ചി: പീസ് ഫൗണ്ടേഷനു കീഴില്‍ കൊടുങ്ങല്ലൂര്‍ മതിലകത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ അടച്ചു പൂട്ടാനുള്ള സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്‌കൂളിന്റെ പ്രവര്‍ത്തനം കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതിനെതിരേ സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.
ഹര്‍ജി പരിഗണിക്കവെ മതസ്പര്‍ധ വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ സിലബസിലുണ്ടെന്ന പേരില്‍ സ്‌കൂളിനെതിരേ ക്രിമിനല്‍ കേസ് നിലവിലുണ്ടെന്നും സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു. എന്നാല്‍ കേരള വിദ്യാഭ്യാസ ചട്ട പ്രകാരമുള്ള നോട്ടിസിനെ ചോദ്യം ചെയ്യുന്ന ഹരജിയില്‍ ഇക്കാര്യം പരിഗണിക്കാനാവില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. തുടര്‍ന്നാണ് സ്റ്റേ അനുവദിച്ചത്.കേരള വിദ്യാഭ്യാസ ചട്ടം ലംഘിച്ചെന്ന കാരണത്താല്‍ സംസ്ഥാനത്തെ 24 സ്‌കൂളുകള്‍ക്കാണ് സര്‍ക്കാര്‍ നോട്ടിസ് നല്‍കിയിരുന്നത്. ഇതില്‍ 23 സ്‌കൂളുകള്‍ നല്‍കിയ ഹരജികളില്‍ നേരത്തെ ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ അധ്യാപികയുടെ ആത്മഹത്യ; കാമുകനെതിരേ കേസ്, യുവാവ് ഒളിവില്‍

Kerala
  •  4 days ago
No Image

നീറ്റ് പുനഃപരീക്ഷ എഴുതാൻ ബലാത്സംഗക്കേസ് പ്രതിക്ക് താൽക്കാലിക ജാമ്യം; പരീക്ഷ എഴുതിയെന്ന് തെളിയിക്കണമെന്ന് കോടതി

National
  •  4 days ago
No Image

കൊറിയൻ കീപ്പറുടെ പിഴവ് വിനയായി; കൊറിയയെ വീഴ്ത്തി മെക്സിക്കോ അടുത്ത റൗണ്ടിലേക്ക്

Football
  •  4 days ago
No Image

യു.എസ്-ഇറാൻ സമാധാന ചർച്ച ഇന്ന് നടക്കില്ല; വീണ്ടും അനിശ്ചിതത്വം

International
  •  4 days ago
No Image

കരാര്‍ വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി ഇസ്‌റാഈല്‍; ലബനാനില്‍ വ്യോമാക്രമണം, 17 പേര്‍ കൊല്ലപ്പെട്ടു

International
  •  4 days ago
No Image

സ്വകാര്യബസുകള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍; ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ്

Kerala
  •  4 days ago
No Image

മാസപ്പടി കേസ്: ടി വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധന, നടപടികള്‍ ശക്തമാക്കി ഇ.ഡി

Kerala
  •  4 days ago
No Image

ദുബൈയിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു

uae
  •  4 days ago
No Image

ട്രൈബ്യൂണല്‍ ഉത്തരവുമായി ഡോ. റീനയെത്തി; സ്ഥാനം ഒഴിഞ്ഞുനല്‍കാതെ താല്‍ക്കാലിക ഡയറക്ടര്‍; ഡി.എച്ച്.എസ് ഓഫിസില്‍ നാടകീയ രംഗങ്ങള്‍

Kerala
  •  4 days ago
No Image

നീറ്റ് പുനഃപരീക്ഷ: ടെലിഗ്രാമിന്റെ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവച്ചു; അപ്പീൽ തള്ളി

National
  •  4 days ago