HOME
DETAILS

ഓഖിക്കടപ്പുറത്ത് നോക്കെത്താദൂരത്ത് കണ്ണുനട്ട്

  
backup
January 26 2018 | 04:01 AM

about-okhi-spm-today-articles

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചില മന്ത്രിമാര്‍ പറയുന്നതു കണ്ണടച്ചു വിശ്വസിക്കും. അതിലൊരു മന്ത്രിയാണു മേഴ്‌സിക്കുട്ടിയമ്മ. ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ ക്രിസ്മസിനു തിരിച്ചെത്തുമെന്നു മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞതു ചെന്നിത്തല വിശ്വസിച്ചു.
ക്രിസ്മസിനു തലേന്നു ചെന്നിത്തല തുമ്പ കടപ്പുറത്തുപോയി കടലിലേയ്ക്കു നോക്കെത്താദൂരത്തോളം കണ്ണുനട്ടു കാത്തിരുന്നു. എന്നാല്‍, ആരും തിരിച്ചെത്താത്ത സങ്കടവുമായി അദ്ദേഹത്തിനു തിരിച്ചുവരേണ്ടി വന്നു. ഇന്നലെ സഭയില്‍ പ്രതിപക്ഷം ഓഖി വിഷയത്തില്‍ അടിയന്തരപ്രമേയം കൊണ്ടുവന്നപ്പോള്‍ ചെന്നിത്തല ഈ കഥനകഥ വിവരിച്ചു. ഓഖി ദുരന്തനിവാരണത്തില്‍ വീഴ്ച വരുത്തിയതിനു ചെന്നിത്തല സര്‍ക്കാരിനെ കടുപ്പത്തില്‍ വിമര്‍ശിക്കുകയും ചെയ്തു.
പക്ഷേ, ആ വിമര്‍ശനം കൊണ്ടു കാര്യമില്ലെന്നു മുഖ്യമന്ത്രി. ആരന്തൊക്കെ പറഞ്ഞാലും സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിച്ചുവെന്നതിനു തന്റെ കൈയില്‍ സര്‍ട്ടിഫിക്കറ്റുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ അയച്ച കത്താണത്. അതില്‍ കേരളസര്‍ക്കാരിനെ അകമഴിഞ്ഞു പ്രശംസിച്ചിട്ടുണ്ടെന്നു പിണറായി.
കേരളത്തില്‍നിന്നു കടലില്‍ പോകുന്നവരില്‍ അധികവും തമിഴ്‌നാട്ടുകാരായതുകൊണ്ടാണ് അങ്ങനെയൊരു കത്തയച്ചതെന്നും അതൊരു പ്രശംസയായി കാണേണ്ടതില്ലെന്നും ചെന്നിത്തല തിരിച്ചടിച്ചു. അടിയന്തരപ്രമേയത്തിനു സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയപ്പോള്‍ അവര്‍ക്കു പിറകെ കെ.എം മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടി അംഗങ്ങളും ഇറങ്ങിപ്പോക്കു പ്രഖ്യാപനം നടത്താതെ ഇറങ്ങിപ്പോയി.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ആരോപണം അങ്ങു യു.എ.ഇയില്‍ നടന്ന ഇടപാടിന്റെ പേരിലാണ്. സംസ്ഥാനസര്‍ക്കാരിന് അതില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെങ്കിലും പ്രതിപക്ഷത്തിന് അതെങ്ങനെയെങ്കിലും സഭയില്‍ ചര്‍ച്ചയാക്കണം. പ്രത്യേക സബ്മിഷനായി ചെന്നിത്തല അതു കൊണ്ടുവന്നു. കൂട്ടത്തില്‍ വിജയന്‍പിള്ള എം.എല്‍.എയുടെ മകനെതിരായ ആരോപണവും ചേര്‍ത്തു.
ഇതിന്റെ പേരില്‍ ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു സഭയില്‍ ബഹളമുണ്ടാക്കുകയെന്ന ചെന്നിത്തലയുടെ ലക്ഷ്യം ഫലിച്ചു. ചെന്നിത്തല സംസാരിച്ചു തുടങ്ങിയപ്പോള്‍ ബഹളവുമായി ഭരണപക്ഷാംഗങ്ങള്‍ എഴുന്നേറ്റു. അതോടെ പ്രതിപക്ഷവും ബഹളം തുടങ്ങി. ബഹളത്തിനിടയിലും ചെന്നിത്തല പറയാനുള്ളതു വിശദമായി പറഞ്ഞു. സര്‍ക്കാരിനു മുന്നില്‍ ഇതു സംബന്ധിച്ച് ഒരു പരാതിയുമില്ലാത്തതിനാല്‍ അന്വേഷിക്കാനാവില്ലെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അതിന്റെ പേരിലും നടന്നു ഇറങ്ങിപ്പോക്ക്.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കു തുടക്കമിട്ട വി.എസ് അച്യുതാനന്ദന്‍, സി.പി.എം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കെ.എം മാണിക്കിട്ടൊരു കൊട്ടുകൊടുക്കാനും മറന്നില്ല. നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വായിക്കാതെ വിട്ട ഭാഗം ഒഴിവാക്കിയായിരിക്കണം ചര്‍ച്ച നടത്തേണ്ടതെന്നു നേരത്തേ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. രണ്ടര മണിക്കൂര്‍ കൊണ്ട് അവതരിപ്പിക്കേണ്ട ബജറ്റ് ഒരു വാചകം പോലും പൂര്‍ണമായി വായിക്കാതെ അവതരിപ്പിച്ചുവെന്നു പറഞ്ഞ വിദ്വാന്മാരാണ് ഇപ്പോള്‍ നയപ്രഖ്യാപനത്തില്‍ കുറച്ചുഭാഗം വിട്ടുപോയതിനെക്കുറിച്ചു പറയുന്നതെന്നു വി.എസ്. അതാരാണെന്നു പറയണമെന്നു പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും വി.എസ് പേരു പറഞ്ഞില്ല.
സര്‍ക്കാരിന്റെ മദ്യനയം മലയാളസിനിമയെപ്പോലും ബാധിച്ചിച്ചിട്ടുണ്ടെന്നു നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത വി.പി സജീന്ദ്രന്റെ കണ്ടെത്തല്‍. എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റച്ഛന്‍ കട്ടോട്ടുപോയേ എന്നും അച്ഛന്‍ വാങ്ങിവച്ച മദ്യം അമ്മ എടുത്തു കുടിച്ചുവെന്നുമൊക്കെ സിനിമാഗാനങ്ങളുണ്ടായത് ഇടതുസര്‍ക്കാരിന്റെ മദ്യനയം മൂലമാണ്. സി.പി.എം കേന്ദ്രക്കമ്മിറ്റിയില്‍ വോട്ടടുപ്പിനു വോട്ടിങ് യന്ത്രം ഉപയോഗിച്ചിരുന്നെങ്കില്‍ സീതാറാം യെച്ചൂരിക്ക് ഒറ്റ വോട്ടും കിട്ടാത്തതരത്തില്‍ അമിത് ഷാ യന്ത്രത്തില്‍ മാറ്റംവരുത്തിക്കൊടുക്കുമായിരുന്നെന്നും സജീന്ദ്രന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago