മന്ത്രിമാരുടെ പോര് വികസനത്തെ പിറകോട്ടടിക്കുന്നു: വി.ഡി സതീശന്‍
ആലപ്പുഴ : സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രിയും ധനകാര്യ മന്ത്രിയും തമ്മിലുളള ശീതസമരം വികസനത്തിന് തടസമാകുന്നതായി കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍ എം .എല്‍. എ പറഞ്ഞു.
ഇന്നലെ ആലപ്പുഴയില്‍ തുടക്കമായ യു ഡി എഫ് മേഖല ജാഥയുടെ പര്യടനത്തിനിടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയിലെ ഉള്‍പ്പോര് മറനീക്കി പുറത്തുവരുമ്പോള്‍ ദുരിതം പേറേണ്ടത് സംസ്ഥാനത്തെ ജനങ്ങളാണ്. മുന്‍ യുഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 5000 കോടി പൊതുമരാമത്ത് വകുപ്പിനായി അനുവദിച്ചിരുന്നു. എന്നാല്‍ മന്ത്രി ജി സുധാകരന്‍ ധനവകുപ്പിനോട് 1000 കോടി നേരിട്ട് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. ധനകാര്യ വകുപ്പ് പൊതുമരാമത്തിനെ ഹൈജാക്ക് ചെയ്യുന്ന സാഹചര്യമാണ് നിലവിലുളളത്. മന്ത്രി സുധാകരന്റെ വകുപ്പുകള്‍ തേടിപിടിച്ചുളള ധനമന്ത്രി തോമസ് ഐസക്കിന്റെ നീക്കങ്ങള്‍ കേരളത്തിന്റെ വികസന സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ്. മന്ത്രിമാര്‍ പരസ്പരം പോരടിക്കുന്നതില്‍ മുഖ്യമന്ത്രിക്കും വ്യക്തമായ പങ്കുണ്ട്. സമസ്തമേഖലയിലും സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. തൊഴില്‍ തര്‍ക്കങ്ങള്‍ ഊതിപെരുപ്പിച്ച് സര്‍ക്കാര്‍ ജനങ്ങളുടെ കഞ്ഞിയില്‍ മണ്ണിട്ടെന്നും വി ഡി സതീഷന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എം ലിജു, എ.എ ഷൂക്കൂര്‍, യു ലത്തീഫ്, എം മുരളി, ബി രാജശേഖരന്‍, പി സി വിഷ്ണുനാഥ് , ഷെയ്ക്ക് പി ഹാരിസ്, ഡി സുഗതന്‍, പി ആര്‍ എന്‍ നമ്പീശന്‍ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."