അബൂബക്കര്‍ മൗലവിയുടെ വിയോഗം: നഷ്ടമായത് മൂന്നര പതിറ്റാണ്ട് കാലത്തെ സേവകനെ
അരീക്കോട്: കഴിഞ്ഞ ദിവസം വിടപറഞ്ഞ കുനിയില്‍ കെ.ടി അബൂബക്കര്‍ മൗലവിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതു മൂന്ന് പതിറ്റാണ്ട് കാലം സമസ്തയ്ക്കും പോഷക സംഘടനകള്‍ക്കും സ്വദേശത്തും വിദേശത്തും ഓടിനടന്ന സേവകനെ. മുംബൈയിലെ ഡോംഗ്രി ഘോരമുല്ല ജുമാമസ്ജിദില്‍ മുപ്പതു വര്‍ഷം സേവനം ചെയ്തു.
ഇക്കാലയളവില്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും സജീവമാക്കുന്നതിനും അദ്ദേഹം മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ചു. കപ്പല്‍ മാര്‍ഗം ഹജ്ജ് യാത്ര പുറപ്പെട്ടിരുന്ന അക്കാലത്ത് ഹാജിമാര്‍ക്കാവശ്യമായ സേവന പ്രവര്‍ത്തനത്തിലും മുംബൈയിലെ മലയാളികള്‍ക്ക് അത്താണിയായി നിലകൊണ്ടതും അദ്ദേഹമായിരുന്നു.
ശാരീരിക അവശതകള്‍ കാരണം മുംബൈയിലെ ജോലി അവസാനിപ്പിച്ച് നാട്ടില്‍ പൊതുരംഗത്ത് പ്രവര്‍ത്തിച്ച അദ്ദേഹം മൂന്ന് വര്‍ഷത്തോളമായി കിഴുപറമ്പ് പഞ്ചായത്ത് എസ്.വൈ.എസിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."