ശൈഖ് ഇബ്രാഹിം അബ്ദുല്ലത്തീഫ് ആല്‍സഅദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
മനാമ: ബഹ്‌റൈനിലെ പ്രമുഖ പണ്ഡിതനും ശരീഅ കോടതി മുന്‍ ജഡ്ജിയും മനാമ ഫാദില്‍ മസ്ജിദ് ഇമാമും കാപിറ്റല്‍ ചാരിറ്റി അസോസിയേഷന്‍ സെക്രട്ടേറിയറ്റ് ചെയര്‍മാനുമായിരുന്ന ശൈഖ് ഇബ്രാഹിം അബ്ദുല്ലത്തീഫ് ആല്‍സഅദിന്റെ നിര്യാണത്തില്‍ ഫ്രന്റ്‌സ് ബഹ്‌റൈന്‍ അനുശോചനം രേഖപ്പെടുത്തി. ഫ്രന്റ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയിരുന്ന അദ്ദേഹം സാധാരണക്കാര്‍ക്കും ഭരണാധികാരികള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവനായിരുന്നു.
ജഡ്ജി സ്ഥാനത്തിരിക്കുമ്പോള്‍ പ്രയാസപ്പെടുന്നവരോടൊപ്പവും നീതി നിഷേധിക്കപ്പെട്ടവരോടൊപ്പവുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇസ്‌ലാമിക കാര്യ ഹൈകൗണ്‍സില്‍ അംഗമായിരുന്ന അദ്ദേഹം ഉയര്‍ന്ന തസ്തികകള്‍ അലങ്കരിച്ചിരുന്നപ്പോഴൂം അല്ലാത്തപ്പോഴും വിനയത്തിന്റെയും സന്തുലിത സമീപനത്തിന്റെയും ആള്‍രൂപമായിരുന്നുവെന്ന് ഫ്രന്റ്‌സ് അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കുന്നതിനും പാരത്രികമോക്ഷം ലഭിക്കുന്നതിനും പ്രാര്‍ഥിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."