HOME
DETAILS

ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് സഊദിയില്‍ ഇപ്പോഴും വന്‍ ഡിമാന്‍ഡ്

  
backup
February 14, 2018 | 2:22 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%81%e0%b4%97%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%b5%e0%b5%8d%e0%b4%af%e0%b4%9e%e0%b5%8d%e0%b4%9c%e0%b4%a8


റിയാദ്: ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളോട് പുരാതനകാലം തൊട്ടേ ഉണ്ടായിരുന്ന താല്‍പര്യം അറേബ്യന്‍ ജനത ഇന്നും തുടരുന്നു. റിയാദില്‍ നടക്കുന്ന സഊദി ദേശീയ 'ജനാദിരിയ്യ' ഫെസ്റ്റിവെലില്‍ ഇന്ത്യന്‍ സ്‌പൈസസ് ബോര്‍ഡ് ഒരുക്കിയ സ്റ്റാളില്‍ ഒരുക്കിയ ഇന്ത്യന്‍ സുഗന്ധദ്രവ്യങ്ങളാണ് അറബികളുടെ മനം കവര്‍ന്നു കൊണ്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഇവയ്ക്കു ലഭിക്കുന്നതെന്ന് സ്റ്റാളിനു നേതൃത്വം നല്‍കുന്ന സ്‌പൈസസ് ബോര്‍ഡ് പബ്ലിക്കേഷന്‍ എഡിറ്റര്‍ ഡോ. ശ്രീകുമാര്‍ പറഞ്ഞു.
സുഗന്ധവ്യഞ്ജനങ്ങളില്‍ സഊദികള്‍ക്കിടയില്‍ ഏറ്റവും പ്രിയം ശുദ്ധമായ ഏലക്കായയോടും നല്ല മഞ്ഞളിനോടുമാണ്. അറബികളുടെ സല്‍ക്കാര പാനീയമായ കഹ്‌വയിലെ പ്രധാന ചേരുവ കൂടിയായ ഇന്ത്യന്‍ ഏലക്കായ ഈ വര്‍ഷം മാത്രം 2,500 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്തതായാണു കണക്ക്. ഇത് ഏകദേശം 275 കോടിയോളം രൂപ വിലമതിക്കുന്നതാണ്. ഇന്ത്യയില്‍നിന്നുള്ള ഏലക്കായ കയറ്റുമതി ഈ വര്‍ഷം 4,000 ടണ്‍ കവിയുമെന്നാണു പ്രതീക്ഷയെന്നും ശ്രീകുമാര്‍ പറഞ്ഞു. 2015-16 കാലയളവില്‍ 3,897.59 മെട്രിക് ടണ്‍ ഏലക്കായ ഇന്ത്യ സഊദിയിലേക്ക് കയറ്റി അയച്ചിട്ടുണ്ട്.
ഈ വര്‍ഷം 5,257.16 മെട്രിക് ടണ്‍ മഞ്ഞളാണ് ഇന്ത്യയില്‍നിന്നു കയറ്റി അയച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആയിരത്തിലധികം ടണ്‍ അധികമാണിത്. കൂടാതെ ഇന്ത്യന്‍ ജീരകം, കറിപ്പൊടികള്‍ എന്നിവയ്ക്കും സഊദിയില്‍ വന്‍ മാര്‍ക്കറ്റാണ്. ശ്രീകുമാറിനെ കൂടാതെ സ്‌പൈസസ് ബോര്‍ഡ് സീനിയര്‍ ഫീല്‍ഡ് ഓഫിസര്‍ മുഹമ്മദ് ഷമീര്‍ ചെറിയത്തും സ്റ്റാളിനു നേതൃത്വം നല്‍കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം എഴുതി വിക്രം 1 ; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  6 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  6 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  6 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  6 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  6 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  6 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  6 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  6 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  6 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  6 days ago