HOME
DETAILS
MAL
സഊദിയില്‍ ശക്തമായ പൊടിക്കാറ്റ്; നിരവധിപേര്‍ ചികിത്സ തേടി
backup
February 15 2018 | 20:02 PM
ജിദ്ദ: സഊദിയിലെ വിവിധ പ്രവിശ്യകളിലുണ്ടായ പൊടിക്കാറ്റിനെ തുടര്‍ന്ന് 1,122 പേര് ചികിത്സ തേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വാതിലുകളും ജനലുകളും അടച്ചിടണമെന്നും പുറത്തിറങ്ങുന്നവര്‍ മാസ്കുകള്‍ ധരിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
പൊടിക്കാറ്റുമൂലമുള്ള അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുദിവസത്തിനിടെ അല്‍ഹസയിലെ ആശുപത്രികളില്‍ 400ലേറെപേര്‍ എത്തിയതായി അല്‍ഹസ ആരോഗ്യവകുപ്പ് വക്താവ് അബ്ദുറഹ്മാന് അല്‍ സദ്റാനി പറഞ്ഞു. മെറ്റേര്‍ണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ 300 പേരും ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയില്‍ 113 പേരും ചികിത്സ തേടി. പൊടിക്കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത് റിയാദില്‍ ഇന്നലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."