HOME
DETAILS

സ്വത്ത് തര്‍ക്കം ബന്ധങ്ങള്‍ ശിഥിലമാക്കുന്നതിനെതിരേ സാമൂഹിക ഇടപെടല്‍ വേണം: വനിതാ കമ്മിഷന്‍

  
backup
February 20 2018 | 02:02 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%99%e0%b5%8d%e0%b4%99



കൊച്ചി: സ്വത്ത് തര്‍ക്കം കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കുന്നതിനെതിരേ സാമൂഹിക ഇടപെടല്‍ ഉണ്ടാകണമെന്ന് വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍.
പലപ്പോഴും ഇവ കൊലപാതകത്തിലേക്ക് വരെ നയിക്കുന്നുണ്ട്. ഇത്തരം തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സാമൂഹിക ഇടപെടല്‍ ഉണ്ടാകണമെന്നും വനിതാകമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
എറണാകുളം വൈ.എം.സി.എ ഹാളില്‍ നടന്ന മെഗാ അദാലത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. പരാതികള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ആരും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതാണ് പ്രശ്‌നങ്ങള്‍ വഷളാകാന്‍ കാരണം. ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ചുള്ള പരാതിയും കൂടിവരുന്നുണ്ട്. ഭര്‍തൃഗൃഹത്തില്‍വച്ച് മാനസികമായോ ശാരീരികമായോ പീഡനത്തിന് ഇരയായാല്‍ കുറഞ്ഞസമയത്തിനുള്ളില്‍ പ്രതിയെ അറസ്റ്റുചെയ്യാന്‍ ഐ.പി.സി 498 എ വകുപ്പ് പ്രകാരം സാധിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ജൂലായ് 27ന് ഈ വകുപ്പ് സുപ്രിംകോടതി റദ്ദ് ചെയ്തതിനെ തുടര്‍ന്ന് ഗാര്‍ഹിക പീഡന പരാതിയുമായി എത്തുന്ന സ്ത്രീകള്‍ക്ക് വേഗത്തില്‍ നിയമപരിരക്ഷ ലഭിക്കുന്നില്ലെന്നും ജോസഫൈന്‍ പറഞ്ഞു. ഗാര്‍ഹിക പീഡനം സംബന്ധിച്ച് സ്ത്രീകള്‍ വ്യാജ പരാതി നല്‍കിയേക്കാം എന്നതിനാലാണ് വകുപ്പ് റദ്ദ് ചെയ്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയകളില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളില്‍ സ്വമേധയാ കമ്മിഷന്‍ കേസ് എടുത്തിട്ടുണ്ട്. ആര്‍.എം.പി നേതാവ് കെ.കെ രമയ്‌ക്കെതിരേ നടന്ന സൈബര്‍ ആക്രമണത്തില്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് കേസ് എടുക്കാന്‍ ഓഫിസില്‍ ആവശ്യപ്പെട്ടിരുന്നെന്നും അവധിയിലായതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ലെന്നും കമ്മിഷന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago