HOME
DETAILS
MAL
മാണിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി സംശയമുണ്ടെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍
backup
March 05 2018 | 09:03 AM
കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെഎം മാണിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി സംശയമുണ്ടെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെപി സതീശന്. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കേസില്‍നിന്നു മാണിയെ രക്ഷിക്കാന്‍ ആദ്യം മുതല്‍തന്നെ ഗൂഢാലോചന നടന്നിരുന്നു. ചില ഉന്നതര്‍ക്കും ഇതില്‍ പങ്കുണ്ട്.
മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയതില്‍ ദുരൂഹതയുണ്ട്. മാണിക്കെതിരായ അന്വേഷണം തുടരാനാണ് താന്‍ റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നും സതീശന് പറഞ്ഞു.
കേസുമായി മുന്നോട്ടു പോകാനുള്ള തെളിവുകള്‍ വിജിലന്‍സിന്റെ കൈയിലുണ്ടെന്നും സതീശന് പറഞ്ഞു.
Also Read: ബാര്‍ കോഴയില്‍ മാണിക്കെതിരേ തെളിവില്ലെന്നാവര്‍ത്തിച്ച് വിജിലന്‍സ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."