ശമ്പള കുടിശ്ശിക നല്‍കിയില്ല; കാനഡയില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നു
ഒട്ടാവ: കാനഡയില്‍ ഡോക്ടര്‍മാര്‍ ശമ്പളകുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിക്കുന്നു. ക്യൂബക്ക് പ്രൊവിന്‍സിലെ ഡോകടര്‍മാരുടെ സംഘം ശമ്പളകുടിശ്ശിക ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധിക്കുന്നത്. തൊഴില്‍ മന്ത്രാലയത്തിന് ഓണ്‍ലൈനില്‍ തങ്ങളുടെ ശമ്പള കുടിശ്ശിക വേണമെന്ന അപേക്ഷ നല്‍കിയാണ് പ്രതിഷേധിച്ചത്. ക്യൂബെക്ക് നഗരത്തിലെ 500 ഡോക്ടര്‍മാരാണ് ശമ്പള കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചത്.
ഡോക്ടര്‍മാരൊഴികെയുള്ള മെഡിക്കല്‍ ഉേേദ്യാഗസ്ഥര്ക്കെല്ലാം ജോലി മെച്ചപ്പടുത്താനും ശമ്പളവര്‍ധനവും നല്ുകുന്നുണ്ട്. എന്നാല്‍, ശമ്പളവര്‍ധനവോ മറ്റു ആനുകൂല്യങ്ങളോ ഡോക്ടര്‍മാര്‍ക്ക് അനുവദിക്കുന്നില്ല. തങ്ങള്‍ക്ക് തരാനുള്ള ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. പൊതുജനാരോഗ്യത്തിനായി ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള സാമ്പത്തികാവശ്യങ്ങള്‍ക്ക് ഫണ്ട് തികഞ്ഞില്ലെങ്കില്‍ ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ നിന്നും ഈടാക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇത് മറ്റു മേഖലകളിലെ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കുന്നില്ലെന്നും സമരവുമായി ബന്ധപ്പെട്ട പ്രതിനിധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."