സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം സംസ്ഥാന കണ്‍വന്‍ഷന്‍ ഇന്ന്
തിരുവനന്തപുരം: അറിവിനെ കുത്തകയാക്കാന്‍ കമ്പോളശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേ അറിവിന്റെ ജനാധിപത്യവല്‍കരണത്തിനായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (ഡി.എ.കെ.എഫ്.) സംസ്ഥാന കണ്‍വെന്‍ഷന്‍ ഇന്ന് (മാര്‍ച്ച് - 10) തിരുവനന്തപുരത്തു നടക്കും.
തിരുവനന്തപുരം പി.ഡബ്ലിയു.ഡി. റെസ്റ്റ് ഹൗസില്‍ രാവിലെ 10 ന് അഡ്വ.എ. സമ്പത്ത് എം.പി, കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്‌മെന്റ് ഓഫ് ഇന്‍ഡ്യ പ്രസിഡന്റ് പ്രബീര്‍ പുര്‍കായസ്ഥയും ജനറല്‍ സെക്രട്ടറി കിരണ്‍ ചന്ദ്രയും സംസാരിക്കും.
സമൂഹപുരോഗതിക്കും തൊഴിലാളികളുടെ വൈദഗ്ധ്യവികാസത്തിനും തടസ്സമാകുന്ന വിധത്തില്‍ ബൗദ്ധികസ്വത്തവകാശനിയമങ്ങളും തൊഴില്‍ നിയമങ്ങളും അട്ടിമറിക്കുന്ന ഭരണകൂടനീക്കങ്ങള്‍ കണ്‍വന്‍ഷന്‍ ചര്‍ച്ചചെയ്യും.
വിവര സാങ്കേതിക വിദ്യാസംവിധാനങ്ങളുടെ നിയന്ത്രണം കുത്തകവല്‍ക്കരിക്കാന്‍ നടക്കുന്ന പുതിയ നീക്കങ്ങള്‍ ജനാധിപത്യവല്‍കരണത്തിലുടെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കണ്‍വന്‍ഷന്‍ രൂപം നല്‍കും.
കൂട്ടായ്മയില്‍ അധിഷ്ഠിതമായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഏറെ പ്രസക്തമായിരിക്കുന്ന ഇക്കാലത്ത് ആരോഗ്യം, വിദ്യാഭ്യാസം, ഭരണനിര്‍വഹണം, വ്യാപാരം, സാമ്പത്തികവിനിമയം, കല, സംസ്‌കാരം, കൃഷി, വ്യാവസായം തുടങ്ങിയ എല്ലാ മേഖലയിലും അതിന്റെ പ്രയോഗം വ്യാപിപ്പിക്കാനുള്ള കര്‍മപദ്ധതികളും കണ്‍വന്‍ഷന്‍ ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."