HOME
DETAILS
MAL
സംഭവത്തില്‍ സി.പി.എമ്മിന് ബന്ധമില്ല: പി. ജയരാജന്
backup
March 16 2018 | 00:03 AM
കണ്ണൂര്‍: കീഴാറ്റൂരിലെ പന്തല്‍ കത്തിച്ച സംഭവത്തില്‍ സി.പി.എമ്മിന് ബന്ധമില്ലെന്ന് പി. ജയരാജന് പ്രസ്താവനയില്‍ പറഞ്ഞു. കീഴാറ്റൂരില്‍ സര്‍വേ നടത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന സമരക്കാരുടെ വെല്ലുവിളി വീണ്വാക്കായി മാറി. കീഴാറ്റൂരിലെ ജനങ്ങള്‍ വികസന വിരുദ്ധരല്ല. നാടാകെ വികസനത്തിന് കൊതിക്കുമ്പോള്‍ ജമാഅത്തെ ഇസ്ലാമിക്കാരും തീവ്രവാദ സംഘടനകളും ആര്.എസ്.എസുകാരുമാണ് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്. അത് കീഴാറ്റൂരിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് സമരനാടകം പൊളിഞ്ഞുപോയത്.
സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് സെന്റിന് മൂന്ന് മുതല്‍ നാലുലക്ഷം രൂപ വരെയാണ് കീഴാറ്റൂരില്‍ നല്‍കുന്നത്. സമരക്കാര്‍ നിരന്തരം പ്രകോപനം ഉണ്ടാക്കിയിട്ടും പൊലിസിന്റെയും നാട്ടുകാരുടെയും സംയമനം മൂലമാണ് സംഘര്‍ഷം ഒഴിവായതെന്നും ജയരാജന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."