പി.എന്‍.ബിയില്‍ വീണ്ടും തട്ടിപ്പ് കണ്ടെത്തിയെന്ന് സി.ബി.ഐ
മുംബൈ: വജ്ര വ്യാപാരി നീരവ് മോദിയുടെ വായ്പാ തട്ടിപ്പ് നടത്തിയ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ബ്രാഡി ഹൗസ് ബ്രാഞ്ചില്‍ മറ്റൊരു തട്ടിപ്പുകൂടി കണ്ടെത്തിയതായി സി.ബി.ഐ. നീരവ് മോദിയും അമ്മാവന് മെഹുല്‍ ചോക്സിയും ചേര്‍ന്ന് 13,000 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയതെങ്കില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് 9.09 കോടി രൂപയുടെ തട്ടിപ്പാണ്.
ചന്ദ്രി പേപ്പര്‍ ആന്‍ഡ് അലൈഡ് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് (എല്‍.ഒ.യു)ഉപയോഗിച്ച് തട്ടിപ്പുനടത്തിയത്. പി.എന്‍.ബിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബ്രാഡി ഹൗസ് ശാഖയ്ക്കെതിരായി സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത നാലാമത്തെ കേസാണിത്.
റിട്ട.ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി, മനോജ് കാരാട്ട് എന്നിവരാണ് ചന്ദ്രി പേപ്പേഴ്സ് ഡയരക്ടര്‍മാരായ ആദിത്യ റാസിവാസിയ, ഈശ്വര്‍ദാസ് അഗര്‍വാള്‍ എന്നിവര്‍ക്ക് വായ്പ അനുവദിച്ചത്. നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഗോകുല്‍നാഥ് ഷെട്ടിയും മനോജ് കാരാട്ടും സി.ബി.ഐ കസ്റ്റഡിയിലാണ്. ചന്ദ്രി പേപ്പേഴ്സിനുവേണ്ടി 2017 ഏപ്രിലില്‍ രണ്ട് എല്‍.ഒ.യു ഇവര്‍ നല്‍കിയിട്ടുണ്ടെന്ന് സി.ബി.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."