ഇന്ത്യ ഭരിക്കുന്നത് പെയ്ഡ് സര്‍ക്കാര്‍: സാദിഖലി ശിഹാബ് തങ്ങള്‍
കണ്ണൂര്‍: എന്തും വിലകൊടുത്തു വാങ്ങാനാകുന്ന കോര്‍പറേറ്റുകളാണ് ലോകത്തെ വിവിധ രാജ്യങ്ങള്‍ ഭരിച്ചുകൊണ്ടിരിക്കുന്നതെന്നും അത്തരം പെയ്ഡ് സര്‍ക്കാരുകളില്‍ ഒന്നാണ് ഇന്ന് ഇന്ത്യയിലുള്ളതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്സ് അസോസിയേഷന് എട്ടാമത് സംസ്ഥാന സമ്മേളനം കണ്ണൂര്‍ ശിക്ഷക് സദനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പറേറ്റ് താല്പര്യങ്ങള് സംരക്ഷിക്കാനുള്ള മറയായാണ് കേന്ദ്ര സര്‍ക്കാര്‍ ഫാസിസ്റ്റ് പ്രതിച്ഛായ കൊണ്ടുനടക്കുന്നത്. എന്നാല്‍ സ്വന്തം കൂട്ടാളികള്‍ തന്നെ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തിക്കഴിഞ്ഞു. എല്ലാ മേഖലയും കോര്‍പറേറ്റുകള്‍ കൈയടക്കുന്ന ഇക്കാലത്ത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് സമൂഹത്തിന് ആവശ്യം. ആധുനിക കാലഘട്ടത്തില്‍ മൂല്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സി.കെ.സി.ടി പ്രസിഡന്റ് ഡോ. സൈനുല്‍ ആബിദ് കോട്ട അധ്യക്ഷനായി. ചരിത്രബോധം സംതൃപ്ത അധ്യാപനം എന്ന വിഷയത്തില്‍ എം.പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, പി. കുഞ്ഞുമുഹമ്മദ്, അഡ്വ. അബ്ദുല്‍ കരീം ചേലേരി, വി.പി വമ്പന്‍, മഹമൂദ് അള്ളാംകുളം, പി.കെ സുബൈര്‍, പ്രൊഫ. പാമ്പള്ളി മഹമൂദ്, പി.എം സലാഹുദ്ദീന്, ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, ഇഖ്ബാല്‍ കോയിപ്ര, കെ. ഇസ്മാഈല്‍, കെ.വി.ടി മുസ്തഫ, സി അബ്ദുല്‍ അസീസ്, ഡോ. ഡി. റെജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."