HOME
DETAILS

ഭൂമി രജിസ്‌ട്രേഷന്‍: സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചവര്‍ക്ക് പൊതുമാപ്പ്

  
backup
March 19, 2018 | 1:01 AM

%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b1



തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ ഭൂമിയുടെ ന്യായവില കുറച്ചുകാണിച്ച് സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചവര്‍ക്ക് പൊതുമാപ്പ് നല്‍കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
2010ല്‍ ഭൂമിയുടെ ന്യായവില നിലവില്‍ വന്നതിനുമുന്‍പ് ഭൂവില കുറച്ചു കാണിച്ചവര്‍ക്കാണ് പൊതുമാപ്പ് നല്‍കുന്നത്. പത്തുലക്ഷം കേസുകളാണ് ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിലവിലുള്ളത്.
1986 മുതല്‍ 2017 മാര്‍ച്ച് വരെ റിപ്പോര്‍ട്ട് ചെയ്ത ഭൂമിയുടെ ന്യായവില കുറച്ചു കാണിച്ച എല്ലാ കേസുകളും തീര്‍പ്പു കല്‍പ്പിക്കുന്നതിനായി പദ്ധതി ആവിഷ്‌കരിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപനം നടത്തിയിരുന്നു.
പൊതുമാപ്പ് പദ്ധതിയുടെ അടിസ്ഥാനത്തില്‍ 5,000 രൂപവരെയുള്ള എല്ലാ കേസുകള്‍ക്കും പൂര്‍ണ ഇളവ് നല്‍കി ഒഴിവാക്കും. ബാക്കിയുള്ളവര്‍ മുദ്രവിലയിലുണ്ടായ കുറവിന്റെ 30 ശതമാനം അടച്ചാല്‍ റവന്യൂ റിക്കവറി അടക്കമുള്ള കേസുകളില്‍നിന്ന് ഒഴിവാക്കുകയും മറ്റ് എല്ലാ തുടര്‍നടപടികളും അവസാനിപ്പിക്കുകയും ചെയ്യും.
ഇതിനായി എല്ലാ ജില്ലകളിലും ഏപ്രില്‍ മുതല്‍ സെറ്റില്‍മെന്റ് കമ്മിഷനുകള്‍ രൂപീകരിക്കും. ഈ മാസം അവസാനം രജിസ്‌ട്രേഷന്‍ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. ഇതിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ.എന്‍ സതീഷ് എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍നിന്നും പെന്റിങ് കേസുകളുടെ വിവരം ഉടന്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതാണ്ട് 300 കോടി രൂപയുടെ അധിക വരുമാനം പൊതുമാപ്പ് പദ്ധതിയില്‍കൂടി സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പൊതുമാപ്പ് വഴി കേസുകള്‍ തീര്‍പ്പാക്കാത്തവരുടെ മേല്‍ റവന്യൂറിക്കവറി അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.
മൂന്നാം തവണയാണ് പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. 2012 മാര്‍ച്ചിലാണ് ആദ്യം പദ്ധതി നടപ്പിലാക്കിയത്. പിന്നീട് 2014 മാര്‍ച്ച് വരെ ഇത് നീട്ടുകയും ചെയ്തു. ഇതില്‍ 1.31 ലക്ഷം കേസുകള്‍ തീര്‍പ്പാക്കി. ഇതില്‍ 30.38 കോടി രൂപ സര്‍ക്കാരിന് പിരിച്ചെടുക്കാന്‍ കഴിഞ്ഞു. രണ്ടാമത്തെ പൊതുമാപ്പ് നല്‍കിയത് 2016 ലാണ്. ഇതില്‍ 56,428 കേസുകള്‍ തീര്‍പ്പാക്കി. ഇതില്‍കൂടി 11.20 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു. നിലവിലുള്ള പത്തുലക്ഷം കേസുകളും തീര്‍പ്പാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഈ മാസം 26ന് നിയമസഭയില്‍ പാസാക്കിയതിനുശേഷം പൊതുമാപ്പ് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബവഴക്ക്: ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു; കത്തിയുമായി സ്‌റ്റേഷനില്‍ കീഴടങ്ങി

Kerala
  •  8 minutes ago
No Image

2023 ഒക്ടോബര്‍ ഏഴിലെ ആക്രമണം: ഇസ്‌റാഈല്‍ സൈനിക ഓഫിസര്‍മാരെ പിരിച്ചുവിട്ടു

International
  •  10 minutes ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്ക് വിദ്യാര്‍ഥികളും വേണമെന്ന്; ആവശ്യമുന്നയിച്ച് ഓഫിസര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കത്തയച്ചു

Kerala
  •  21 minutes ago
No Image

പ്രമുഖ മതപ്രഭാഷകന്റെ പൗരത്വം പിന്‍വലിക്കാന്‍ ഒരുങ്ങി കുവൈത്ത്

Kuwait
  •  22 minutes ago
No Image

ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടാന്‍ ബംഗ്ലാദേശ് ഇന്ത്യയ്ക്ക് കത്ത് നല്‍കി

International
  •  41 minutes ago
No Image

എക്‌സിന്റെ ലൊക്കേഷന്‍ വെളിപ്പെടുത്തല്‍ ഫീച്ചറില്‍ കുടുങ്ങി പ്രൊപ്പഗണ്ട അക്കൗണ്ടുകള്‍; പല സയണിസ്റ്റ്, വംശീയ, വിദ്വേഷ അക്കൗണ്ടുകളും ഇന്ത്യയില്‍

National
  •  an hour ago
No Image

വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ വിയോഗത്തില്‍ അനുശോചിച്ച് ദുബൈ എയര്‍ ഷോ സംഘാടക സമിതി

uae
  •  an hour ago
No Image

ജമ്മു മെഡി. കോളജിലെ മുസ്ലിം വിദ്യാര്‍ഥികളെ പുറത്താക്കും; ആവശ്യം അംഗീകരിച്ച് ലഫ്.ഗവര്‍ണര്‍

National
  •  2 hours ago
No Image

ന്യൂനപക്ഷ പദവി: അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

National
  •  2 hours ago
No Image

മലയാളി യുവാവ് സൗദിയിലെ ആറുനില കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍; നാട്ടില്‍പ്പോയിട്ട് നാല് വര്‍ഷം

Saudi-arabia
  •  2 hours ago