പറവകള്‍ക്ക് ദാഹജലം നല്‍കി ശ്യാംകുമാര്‍
പാലക്കാട്: വൃക്ഷലതാദികളും പക്ഷിമൃഗാദികളും നാശത്തിലേക്കു നീങ്ങുമ്പോള്‍ വര്‍ത്തമാനകാലത്തെ ഒരു യുഗപുരുഷന്‍ പറവകള്‍ക്കു ദാഹജലം നല്‍കി നന്മയുടെ നീരുറവ തീര്‍ക്കുകയാണ്. പാലക്കാട് തേങ്കുറുശ്ശി റോഡില്‍ മന്ദത്തുകാവിന് സമീപമുള്ള ശ്യാംകുമാറെന്ന ഓട്ടോക്കാരന്‍ പറവകളുടെ തോഴനായിട്ട് കാലങ്ങളായി.
തിറ്റാണ്ടുകളായി മരങ്ങളോടും മരങ്ങളെയാശ്രയിക്കുന്ന പറവകളോടുമുള്ള ശ്യാം കുമാറിന്റെ സ്‌നേഹം തുടങ്ങിയിട്ട്. പാലക്കാടുനിന്ന് കൊടുവായൂരിലേക്കുള്ള നാട്ടിടവഴികളില്‍ ശ്യാംകുമാറെന്ന ഈ ഓട്ടോഡ്രൈവര്‍ നട്ടുപിടിപ്പിച്ച മരങ്ങള്‍ നിരവധിയാണ്. കത്തിയെരിയുന്ന വേനലില്‍ ദാഹജലം തേടിയെത്തുന്ന പറവക്കൂട്ടങ്ങള്‍ക്ക നന്മയുടെ പാനപാത്രം നിര്‍മിച്ച് മാതൃകയാവുകയാണ്.
തന്റെ വീട്ടുമുറ്റത്തൊരുക്കിയിട്ടുള്ള വെള്ളം കുടിക്കാന്‍ ദിനംപ്രതി നൂറുക്കണക്കിനു പറവകളാണ് എത്തുന്നത്. വിദേശയിനത്തില്‍ ആറ്റക്കറുപ്പന്‍, മണ്ണാത്തിപ്പുള്ള, പൂത്താങ്കിരി, ഇരട്ടത്തലച്ചി, കാവി, ചിന്നക്കൂട്ടുറുവന്‍, മീന്‍കൊത്തി, പനംകാക്ക, നാട്ടുമരംകൊത്തി, അറിപ്രാവ്, തന്നാരന്‍, കരിങ്കയില്‍ ചെമ്പോത്ത്, കറുപ്പന്‍ തേന്‍കിളി, വേഴാമ്പല്‍, ഷിക്ര, മൈന തുടങ്ങിയ വിദേശിയും സ്വദേശിയുമായ പക്ഷിക്കൂട്ടങ്ങള്‍ മയിലുകളും അണ്ണാറക്കണ്ണനും വരെ ശ്യാംകുമാറിന്റെ വീട്ടുമുറ്റത്തെ നിത്യസന്ദര്‍ശകരാണ്. വീട്ടുമുറ്റത്ത് ഒരേക്കറോളം വരുന്ന വൃക്ഷ ശിഖരങ്ങള്‍ നട്ടുനച്ച് വളര്‍ത്തുന്നത് പരിസ്ഥിതി സ്‌നേഹത്തിനപ്പുറം പറവകളോടുള്ള സ്‌നേഹത്തിന്റെ പ്രതീകമാണ്. വൃക്ഷശിഖരങ്ങളില്‍ അരിയും പഴവര്‍ഗങ്ങളും കരുതിയിട്ടുണ്ടാവും. പുലര്‍ച്ചെ എഴുന്നേല്‍ക്കുന്ന ശ്യാംകുമാറിന്റെ ഒരുദിനം ആരംഭിക്കുന്നത് പക്ഷികളോടുള്ള കൂട്ടുകൂടലിലാണ്. ഓട്ടോ ഓടിക്കുന്ന വഴികളില്‍ ആയിരക്കണക്കിനു തൈകളാണ് ഇതിനോടകം നട്ടുപിടിപ്പിച്ചത്. ദേശീയ - സംസ്ഥാന പാതയോരങ്ങളില്‍ വളര്‍ന്ന നിരവധി മരങ്ങള്‍ ഇന്നും തണല്‍ വിരിക്കുന്നുണ്ട്.
വെള്ളക്കുപ്പികളുടെ അടിഭാഗം മുറിച്ച് മരത്തില്‍ കെട്ടി വച്ച് പോകുന്ന വഴികളില്‍ വെള്ളം ഒഴുക്കുന്നത് ശ്യാംകുമാറിന്റെ ദിനചര്യയാണ്. ഓട്ടോ ഓടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്നുമാണ് പരിസ്ഥിതി സ്‌നേഹത്തിന്റെ മൂലധനം കാണുന്നത്.
ഇതിനോടകം സര്‍ക്കാറിന്റെ വനമിത്ര, ഭൂമിമിത്ര, പ്രകൃതി മിത്ര, അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. തേങ്കുറുശ്ശിയിലെയും പാതയോരങ്ങളില്‍ തണല്‍ വിരിച്ചു നല്‍ക്കുന്ന മരങ്ങള്‍ ശ്യാംകുമാറിന്റെ സന്തത സഹചാര്യകള്‍ കൂടിയാണ് വര്‍ഷങ്ങളായി വനം വകുപ്പില്‍ നിന്നും ലഭിക്കുന്ന വൃക്ഷത്തൈകള്‍ വഴിയോരങ്ങളില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
ഇതിനു പുറമെ വഴിയോരങ്ങളില്‍ തണല്‍ മരങ്ങളെ നശിപ്പിക്കുന്നവര്‍ക്കെതിരെയും ശ്യാമിന്റെ ശബ്ദം ഉയരാറുണ്ട്. എന്നാല്‍ ജീവിതത്തില്‍ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പെടാപാടുപെടുന്ന തിരക്കിട്ട് ദിനചര്യകളിലും തണല്‍ മരങ്ങള്‍ക്കും പറവകള്‍ക്കും തോഴനായ ശ്യാമിന്റെ ജീവിതം ഭാവിയില്‍ സ്വര്‍ണലിപികളില്‍ എഴുതപ്പെടേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."