ശോഭനാ ജോര്‍ജ് ഇടതുപക്ഷത്തേക്ക്
തിരുവനന്തപുരം: ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന ശോഭനാ ജോര്‍ജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂരില്‍ ഇന്നു നടക്കുന്ന ഇടത് കണ്‍വെന്‍ഷനില്‍ ശോഭനാ ജോര്‍ജ് പങ്കെടുക്കും. ഇടത് സ്ഥാനാര്‍ഥി സജി ചെറിയാനു വേണ്ടിയും ശോഭന പ്രചാരണത്തിനിറങ്ങും.
ഇന്ന് വൈകീട്ട് നാലിന് ഗവ. ഐ.ടി.ഐ ജങ്ഷനു സമീപം തേരകത്തില്‍ ഗ്രൗണ്ടിലാണ് കണ്‍വെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
ഏറെക്കാലം യു.ഡി.എഫ് പാളയത്തിലുണ്ടായിരുന്ന ശോഭനാ ജോര്‍ജ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് റിബലായി മത്സരിച്ചത് യു.ഡി.എഫിന് തിരിച്ചടിയായിരുന്നു. എന്നാല്‍ ഇക്കുറി ശോഭനയുടെ ഇടതുപാളയത്തിലേക്കുള്ള നീക്കം കോണ്‍ഗ്രസിന് വലിയ ആശ്വാസമാണ് നല്‍കിയിട്ടുള്ളത്.
ശോഭനാ ജോര്‍ജ് 2016ല്‍ വിമത സ്ഥാനാര്‍ഥിയായി 4000 ഓളം വോട്ടുകള്‍ പിടിച്ചിരുന്നു. ഈ അവസരത്തിലാണ് 7000 വോട്ടുകള്‍ക്ക് ഇടതിന് വിജയം നേടാനായത്. ഇത് മുന്‍കൂട്ടി കണ്ട് ശോഭന കഴിഞ്ഞ തവണ നേടിയ വോട്ടുകള്‍ നേരിട്ട് പെട്ടിയില്‍ വീഴ്ത്താനായി സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശോഭനയുടെ വീട്ടിലെത്തി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. മാത്രമല്ല സഭാനുകൂലികളായ ശോഭനയെയും ആറുന്മുള എം.എല്‍.എ വീണാജോര്‍ജിനെയും കളത്തിലിറക്കി സഭയുടെ വോട്ടുകള്‍ പിടിക്കാമെന്ന അജണ്ടയും എല്‍.ഡി.എഫിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."