ബോണക്കാട് കുരിശുമല തീര്‍ഥാടനത്തിന് ഇന്ന് തുടക്കം
വിതുര: കിഴക്കിന്റെ കാല്‍വരിയെന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമല തീര്‍ഥാടനത്തിന് ഇന്ന് തുടക്കമാവും. രാവിലെ 10ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായ മെത്രാന്‍ ബിഷപ് ഡോ. ആര്‍. ക്രിസ്തുദാസ് തീര്‍ഥാടന പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സമൂഹ ദിവ്യബലിക്കും ബിഷപ് നേതൃത്വം നല്‍കും.
11.30ന് വട്ടപ്പാറ ഇടവകയുടെ നേതൃത്വത്തില്‍ ബോണക്കാട് അമലോല്‍ഭവ മാതാ പളളിക്ക് സമീപം കുരിശിന്റെ വഴി പ്രാര്‍ഥന. 12.30ന് പാറശാല ഫൊറോനയുടെ നേതൃത്വത്തില്‍ ഗാനാജ്ഞലി. രണ്ടിന് പ്രാര്‍ഥനാ ശുശ്രൂഷ വിതുര കുണ്ടളംകുഴി സി.എസ്.ഐ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടക്കും.
തീര്‍ഥാടന നാളുകളില്‍ മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ, നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, ദക്ഷിണ കേരള മഹായിടവക ബിഷപ് റവ. എ. ധര്‍മ്മരാജ് റസാലം, തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാന്‍ ഡോ. ആര്‍. ്രകിസ്തുദാസ്, തിരുവനന്തപുരം മലങ്കര രൂപതാ സഹായ മെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ ഡോ. തോമസ് തറയില്‍ തുടങ്ങിയവര്‍ ബോണക്കാടെത്തും.വൈകിട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനം എം.എല്‍.എ സി. ദിവാകന്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എ ശബരീനാഥന്‍ മുഖ്യ പ്രഭാഷണം നടത്തും.
കുരിശുമല ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സി അലോഷി, ചെയര്‍മാന്‍ ഫാ. ഷാജ്കുമാര്‍, വിതുര പഞ്ചായത്ത് പ്രസിഡന്റ് ഡി.എന്‍ കൃഷ്ണകുമാരി, വാര്‍ഡ് മെംബര്‍ സതീശന്‍, രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി നേശന്‍ ആറ്റുപുറം, ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം പ്രസിഡന്റ് ജെ. നേശമണി പ്രസംഗിക്കും.
തീര്‍ഥാടന നാളുകളില്‍ നെയ്യാറ്റിന്‍കര രൂപതയുടെ വിവിധ ശുശ്രൂഷ സമിതികളുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി പ്രാര്‍ഥനകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
തീര്‍ഥാനത്തിന്റെ സുഗമായ നടത്തിപ്പിനായി 250 വോളന്റിയിര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."