കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജെന്‍ഡറുകളുടെ നഗ്നത സാമൂഹ്യമാധ്യമങ്ങളില്‍ പ്രദര്‍പ്പിച്ച് പൊലിസ്
ആലപ്പുഴ: പൊലിസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജെന്‍ഡറുകളുടെ നഗ്നവീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് പൊലിസ്. ആലപ്പുഴ സൗത്ത് പൊലിസ് സ്റ്റേഷനില്‍ വച്ചാണ് സംഭവം. സ്റ്റേഷനില്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍.
പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്ന പേരില്‍ മൂന്നു ദിവസം മുമ്പാണ് ട്രാന്‍സ്ജെന്‍ഡറിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് പിന്നില്‍ പൊലിസുകാരാണെന്നാണ് ആരോപണം. എന്നാല്‍, പ്രചരിക്കുന്ന ദൃശ്യങ്ങളുമായി ബന്ധമില്ലെന്ന് ആലപ്പുഴ എസ്.ഐ പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പൊലിസ് മേധാവി പറഞ്ഞു. മദ്യപിച്ച് ലക്കുകെട്ട സ്ത്രീ എന്ന നിലയിലാണ് ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡംഗം ശീതള്‍ പറഞ്ഞു. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."