ടിബറ്റന്‍ മേഖലയില്‍ സൈനിക ശക്തി വര്‍ധിപ്പിക്കും അരുണാചല്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യം
ന്യൂഡല്‍ഹി:ഇന്ത്യ-ഭൂട്ടാന്‍-ചൈന അതിര്‍ത്തിയിലെ ദോക്്‌ലാമില്‍ വീണ്ടും ചൈനീസ് സാന്നിധ്യം ഉണ്ടായ സാഹചര്യത്തില്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി കൂടുതല്‍ സൈന്യത്തെ അതിര്‍ത്തിയിലേക്ക് നിയോഗിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അരുണാചലിലെ ദിബാങ്, ദൗ-ദലായ്, ലോഹിത് താഴ്‌വര എന്നിവിടങ്ങളിലാണ് സൈന്യത്തെ നിയോഗിക്കുന്നത്. അരുണാചലിലെ ടിബറ്റന്‍ മേഖല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും സൈനിക സാന്നിധ്യം ശക്തമാക്കാനാണ് തീരുമാനം.
ദോക്‌ലാമിനു ശേഷം ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗങ്ങളില്‍ ശക്തമായ സൈനിക സാന്നിധ്യം ഉറപ്പാക്കേണ്ടതുണ്ട്. അതിര്‍ത്തിയില്‍ ഇന്ത്യ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് സൈനിക വക്താവ് അറിയിച്ചു.
അതിര്‍ത്തി മേഖലയില്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പ്രത്യേകിച്ചും സമുദ്ര നിരപ്പില്‍ നിന്ന് 17,000 അടി ഉയരത്തിലുള്ള ഹിമപാത മേഖലകളെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ ശക്തമായ സാന്നിധ്യമാണ് അടുത്ത കാലത്തായി ഉണ്ടായിട്ടുള്ളത്. ഇവര്‍ നിര്‍മാണ പ്രവൃത്തി ഉള്‍പ്പെടെയുള്ളവ ചെയ്യുന്നുണ്ട്. അതീവ തന്ത്രപ്രധാനമായ ടിബറ്റന്‍ മേഖലയില്‍ നിരീക്ഷണം ശക്തമാക്കാന്‍ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ളവയെയും ഉപയോഗപ്പെടുത്തുമെന്നും സൈന്യം അറിയിച്ചു.
അടുത്ത ജൂണില്‍ ചൈനയില്‍ നടക്കുന്ന ഷാങ്ഹായി കോ-ഓപറേഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നുണ്ട്. സന്ദര്‍ശനത്തില്‍ അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബംബാവാലെ പറഞ്ഞു.
നിലവില്‍ അന്താരാഷ്ട്ര നിയന്ത്രണ രേഖയില്‍ നിരീക്ഷണം നടത്താന്‍ സൈന്യത്തിന് ഒരു മാസത്തോളം സമയം വേണ്ടിവരുന്നുണ്ട്. ഇത് പരിഹരിക്കാന്‍ കൂടുതല്‍ സൈനികരെ നിയോഗിക്കുകയാണ് അഭികാമ്യം. ഇതിനായിട്ടാണ് കൂടുതല്‍ സൈന്യത്തെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."